മലയാളസിനിമയിലെ ഹിറ്റ് കോമ്പോകളില്‍ ഒന്നാണ് വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി. ഇരുവരും ആദ്യമായി ഒന്നിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ എല്ലാം മികച്ച സിനിമകളാണ്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും നിവിന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രണവ് മോഹന്‍ലാലും, ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തിലെ നായകന്മാര്‍.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വിനീത് പറഞ്ഞു. നിവിന്റെ ചിരി കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും, തട്ടത്തിന്‍ മറയത്തിലെ സ്മാര്‍ട്ട് ബോയ്‌സ് ഗ്യാങ്ങ് പോലെ ചുരുങ്ങിയ സമയം കൊണ്ട് സ്‌കോര്‍ ചെയ്യുന്ന പോലുള്ള സെഗ്മെന്റാണ് നിവിന് ഉള്ളതെന്നും വിനീത് പറഞ്ഞു..
‘നിവിന്റെ ഏറ്റവും സ്‌ട്രോങ് സോണ്‍ എന്ന് പറയുന്നത് ഹ്യൂമറാണ്. അവന്‍ ചിരിക്കുമ്പോള്‍ ഓഡിയന്‍സിനും ഓട്ടോമാറ്റിക്കായി ചിരി വരും. അത് എനിക്ക് അവന്റെ ഒരു സിനിമ കണ്ടപ്പോള്‍ മനസിലായി. ബാംഗ്ലൂര്‍ ഡേയ്‌സ് ഞാന്‍ കാണാന്‍ പോയപ്പോള്‍ അവന്‍ ചിരിക്കുന്ന സമയത്തൊക്കെ ഓഡിയന്‍സും ചിരിക്കുമായിരുന്നു. ഹ്യൂമറില്‍ അവന്‍ വേറെ ലെവലാണ്.
ഈ സിനിമയിലും അവന്റെ ആ ഒരു ഏരിയ ഞാന്‍ മാക്‌സിമം എക്‌സ്‌പ്ലോര്‍ ചെയ്തിട്ടുണ്ട്. തട്ടത്തിന്‍ മറയത്തിലെ സൈദാര്‍പള്ളി ടീം പോലെയാണ് ഇതില്‍ നിവിന്റെ പോര്‍ഷന്‍. ചെറിയ സമയം കൊണ്ട് മാക്‌സിമം സ്‌കോര്‍ ചെയ്യുന്ന ക്യാരക്ടറാണ് അവന്റേത്. വെറുമൊരു ഗസ്റ്റ് റോള്‍ ആയിരിക്കില്ല എന്നത് ഉറപ്പിച്ച് പറയാന്‍ പറ്റും,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about Nivin Pauly’s character in Varshangalkku Sesham