വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികളാണ് അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടത്തിക്കൊണ്ടിരുന്നത്.
അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍ എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ നടത്തുന്നത്.
പ്രൊമോഷന് സിനിമക്ക് എത്രമാത്രം ഗുണം ചെയ്തുവെന്ന് പറയുകയാണ് വിനീത്. സംവിധായകന്‍ അഭിനവിന്റെ ഐഡിയ ആണിതെന്നും ഇന്‍സ്റ്റയില്‍ ആയിരുന്നു ആദ്യം തുടങ്ങിയതെന്നും വിനീത് പറഞ്ഞു.
”അഭിയുടെ ഐഡിയ ആണ്. സിനിമക്ക് ഒരു മാറി നില്‍ക്കുന്ന മാര്‍ക്കറ്റിങ് സൈഡ് വേണമെന്നത് അവന്‍ എപ്പോഴും പറയുന്ന കാര്യമാണ്. അങ്ങനെ ഒരു ദിവസം വിളിച്ച് പറയുകയായിരുന്നു. ഇന്‍സ്റ്റയില്‍ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി എന്നൊരു പ്രൊഫൈല്‍ ഉണ്ടാക്കുന്നുണ്ടെന്ന്.
അതില്‍ നിന്ന് മുകുന്ദന്‍ ഉണ്ണിയുടെ കുറച്ച് പോസ്റ്റ് ഒക്കെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇവനെന്താ വട്ടായോ എന്നായിരുന്നു. കാരണം എന്താണ് അഭി പോസ്റ്റ് ചെയ്യുക എന്നൊന്നും നമുക്ക് അറിയില്ലാലോ. അങ്ങനെയാണ് ആദ്യത്തെ പോസ്റ്റ് വന്നത്. അത് കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി അവന്റെ പ്ലാന്‍ എന്താണെന്ന്.
അത് ഇന്‍സ്റ്റയില്‍ നന്നായി ക്ലിക്കായി. അപ്പോഴാണ് ഞാന്‍ എഫ്.ബിയിലും പോസ്റ്റ് ചെയ്യാന്‍ പറഞ്ഞത്. പക്ഷേ അവന് പേടിയായിരുന്നു. കാരണം അവിടത്തെ ക്രൗഡ് ചിലപ്പോള്‍ ഒഫന്‍സീവ് ആയി എടുക്കാം. ഇന്‍സ്റ്റയില്‍ കൂടുതലും യങ്‌സ്റ്റേസാണ്.
ഫേസ്ബുക്കിലും നമ്മുടെ ആള്‍ക്കാരാണെന്ന് പറഞ്ഞപ്പോഴാണ് അവന്‍ അവിടേയും ക്രിയേറ്റ് ചെയ്തത്. ഇനീഷ്യലി ഭയങ്കര തെറി വിളി ആയിരുന്നു. ശരിക്കുമുള്ള ആളാണ് മുകുന്ദന്‍ ഉണ്ണി എന്ന് വിചാരിച്ചിട്ടായിരുന്നു. ആദ്യത്തെ സെക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം എന്നൊക്കെ പറയുമ്പോള്‍ അച്ചനെക്കുറിച്ചാണോ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ച് ഫുള്‍ ചീത്ത വിളി ആയിരുന്നു.
അവരെ കറക്ട് ചെയ്ത് കൊണ്ട് കുറച്ച് ആളുകള്‍ ഉണ്ടായിരുന്നു. സിനിമയാണ് അതിന്റെ പ്രൊമോഷനാണെന്നൊക്കെ പറയുന്നുണ്ട് എന്നിട്ടും ഭയങ്കര തെറി ആയിരുന്നു. നമ്മള്‍ ഒരു നൂറ് പേരെ അടുത്ത് ചെന്ന് ഞങ്ങളുടെ പടം വരുന്നുണ്ടെന്നതിന് പകരം അത് ഒരു ആയിരം പേരെ അടുത്ത് എത്തി. ഫേസ്ബുക്ക് പേജൊക്കെ ഫേസ്ബുക്ക് തന്നെ പിന്നീട് എടുത്ത് കളഞ്ഞു,” വിനീത് പറഞ്ഞു.
content highlight: vineeth sreenivasan about mukundhan unni associates movie promotion