Advertisement
Entertainment
ഹൃദയത്തിന്റെ കഥ ആദ്യം പറഞ്ഞത് ഈ നടിയോട്; വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jul 06, 06:54 am
Tuesday, 6th July 2021, 12:24 pm

ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍.

ഹൃദയത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ചൊവ്വാഴ്ച വൈകീട്ടോടെ പുറത്തുവിടുമെന്ന് വിനീത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന ദര്‍ശന രാജേന്ദ്രന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ആദ്യം പുറത്തുവിടുകയെന്നും വിനീത് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

ദര്‍ശന രാജേന്ദ്രനോട് ആദ്യം ഹൃദയത്തിന്റെ കഥ പറഞ്ഞതെന്നും, നടിയാണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടതെന്നും വിനീത് പറഞ്ഞു.

നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ഹൃദയത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

സംഗീതത്തിന് വലിയ പ്രാധന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് പറഞ്ഞിരുന്നു. ഹേഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vineeth Sreenivasan about movie Hridayam and Darshana Rajendran