ആ ഫുട്ടേജുകൾ കണ്ടപ്പോൾ 'ഇറ്റ്സ് ബ്യൂട്ടിഫുള്‍' എന്നായിരുന്നു ലാലേട്ടന്റെ മെസേജ്: വിനീത് ശ്രീനിവാസൻ
Entertainment
ആ ഫുട്ടേജുകൾ കണ്ടപ്പോൾ 'ഇറ്റ്സ് ബ്യൂട്ടിഫുള്‍' എന്നായിരുന്നു ലാലേട്ടന്റെ മെസേജ്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 4:30 pm

നിലവിൽ മലയാളത്തിലെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളാണ് വിനീത് ശ്രീനിവാസൻ. തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം, ഹൃദയം തുടങ്ങി അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹന്‍ലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. എന്നാൽ തിയേറ്ററില്‍ വലിയ വിജയമായ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

സിനിമയിലെ പാട്ട് മോഹന്‍ലാലിന് അയച്ചു കൊടുത്തപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെ കുറിച്ച് പറയുകയാണ് വിനീത്. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍. ഹൃദയം സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് മോഹന്‍ലാല്‍ ചെന്നൈയില്‍ വന്നിരുന്നുവെന്നും അന്ന് അദ്ദേഹം ചിത്രത്തിന്റെ ഫുട്ടേജ് കണ്ട ശേഷമാണ് പോയതെന്നും വിനീത് പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഒരു ഫുട്ടേജും മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

‘ഹൃദയം സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ലാലങ്കിള്‍ കോളേജില്‍ വന്നിരുന്നു. അന്ന് അദ്ദേഹം അതിന്റെ ഫുട്ടേജൊക്കെ കണ്ട ശേഷമാണ് പോയത്. എന്നാൽ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഒരു ഫുട്ടേജും ലാലങ്കിള്‍ കണ്ടിട്ടില്ല. പിന്നെ സിനിമയിലെ പാട്ട് ഞാന്‍ അയച്ചു കൊടുത്തിരുന്നു. അപ്പോള്‍ മറുപടിയായി എനിക്ക് ലാലങ്കിള്‍ മെസേജ് അയച്ചു. ഇറ്റ്സ് ബ്യൂട്ടിഫുള്‍ എന്നായിരുന്നു ആ മെസേജ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് കുറേ കാര്യങ്ങളില്‍ മോഹന്‍ലാലിനെ പോലെ തന്നെയാണെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു. ഹൃദയം സിനിമയുടെ പാട്ട് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രണവിന്റെ ബിഹേവിയറ് കണ്ട് അത് സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നിയിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ ഹൃദയത്തില്‍ പുതിയൊരു ലോകം എന്ന ഒരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അന്ന് പത്തോ പതിനഞ്ചോ ആളുകള്‍ പോയിട്ടാണ് ആ പാട്ട് ഷൂട്ട് ചെയ്തത്. അതിന്റെ ഷൂട്ട് തീരാറായ സമയത്ത് അപ്പുവിനെ ഒന്ന് ഒറ്റക്ക് കിട്ടി.

അവന്‍ നമ്മളുടെ അടുത്ത് നില്‍ക്കുമ്പോഴുള്ള ബിഹേവിയറ് കണ്ടപ്പോള്‍ അങ്ങനെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് തോന്നി. അന്ന് അപ്പുവില്‍ ലാലങ്കിളിന്റെ സിമിലാരിറ്റി തോന്നിയിരുന്നു. സത്യത്തില്‍ അപ്പുവിന്റെ മറ്റൊരു സൈഡാണ് അത്. അവന്‍ കുറേ കാര്യങ്ങളില്‍ ലാലങ്കിളിനെ പോലെ തന്നെയാണ്,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth Sreenivasan About Mohanlal and Varshangalk Shesham Movie