മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിനീത് ശ്രീനിവാസന്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കായി സിനിമാ പ്രേമികള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. വിനീതിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സംവിധാനത്തിൽ എന്ന പോലെ അഭിനയത്തിലും വിനീത് തന്റേതായൊരിടം സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ രണ്ടുവർഷത്തേക്ക് എന്തായാലും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല എന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഉടനെ സംവിധായകൻ നിലയിൽ ഒരു സിനിമ കൂടി ചെയ്യണമെന്നും വിനീത് പറയുന്നുണ്ട്. സുഹൃത്തുക്കളുടെ ചില പടങ്ങൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ടെന്നും അതിനുശേഷം 2026 വരെ അഭിനയിക്കുന്നില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. ദേശാഭിമാനിയുടെ വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വർഷങ്ങൾക്കുശേഷം കഴിഞ്ഞ ഉടനെ സംവിധായകൻ നിലയിൽ ഒരു സിനിമ കൂടി ചെയ്യണം. രണ്ടുവർഷത്തേക്ക് എന്തായാലും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല. സുഹൃത്തുക്കളുടെ ചില പടങ്ങൾ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. അതിനുശേഷം 2026 വരെ അഭിനയിക്കുന്നില്ല. അതിനുശേഷം അഭിനയത്തിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്നും വിനീത് അഭിമുഖത്തിൽ പറയുന്നുണ്ട്. ഡാർക്ക് ഫിലിം ചെയ്താൽ അത് തന്റെ ലൈഫിനെയും ബാധിക്കുമെന്നും വിനീത് കൂട്ടിച്ചേർത്തു. ‘അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താത്പര്യമില്ല.
അതിനാലാണ് അത്തരം സിനിമകൾ ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് സിനിമ സന്തോഷകരമായി അവസാനിക്കുന്നതാണ് ഇഷ്ടം. സിനിമയും ജീവിതവും മാറ്റിനിർത്താൻ കഴിയില്ല. അങ്ങനെ പറ്റുന്നവർ ഉണ്ടാകും. എനിക്ക് പറ്റില്ല. ഭാവിയിൽ അങ്ങനെ സിനിമയും ജീവിതവും രണ്ടായി കാണുന്ന സിനിമകൾ ചെയ്യാൻ ചിലപ്പോൾ ശ്രമിക്കും. ഒരുപക്ഷേ അടുത്തത് അങ്ങനെയൊന്ന് ആകാം,’ വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: Vineeth sreenivasan about his acting career