| Thursday, 11th April 2024, 6:09 pm

വർഷങ്ങൾക്ക് ശേഷത്തിന്റെ സെക്കന്റ് ഹാഫ് പോലും അറിയാത്ത ധ്യാനിന്റെ ആദ്യ കമന്റ് അതായിരുന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്ട് വർഷത്തിന് ശേഷം വിനീത് ശ്രീനിവാസൻ അവതരിച്ചിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.

വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ധ്യാൻ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസൻ. താൻ ധ്യാനിനോട് സെക്കന്റ് ഹാഫിന്റെ കഥ പറഞ്ഞിട്ടില്ലെന്നും ഫാസ്റ്റ് മാത്രമേ അറിയുമെന്നും വിനീത് പറഞ്ഞു.

ധ്യാൻ തന്നോട് ഷൂട്ട് ചെയ്യുന്ന മൂന്നാമത്തെ ദിവസമാണ് ഒരു സീൻ എടുക്കുമ്പോൾ ഇത് തന്റെ ഏറ്റവും നല്ല സിനിമ ആയിരിക്കുമെന്ന് പറഞ്ഞതെന്ന് വിനീത് കൂട്ടിച്ചേർത്തു. ഷൂട്ട് തുടങ്ങിയിട്ടേ ഉള്ളു എന്നും ഇനിയും ഒരുപാട് എടുക്കാനുണ്ടെന്നും ധ്യാനിനോട് പറഞ്ഞെന്നും വിനീത് ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘ധ്യാൻ എന്റെ അടുത്ത് ഫസ്റ്റ് പറയുന്ന കമൻറ് നമ്മുടെ ഷൂട്ട് ചെയ്യുന്ന മൂന്നാമത്തെ ദിവസമാണ്. ഇവന് സെക്കൻഡ് ഹാഫിലെ കാര്യങ്ങൾ ഒന്നും അറിയില്ല. ഞാൻ ഫസ്റ്റ് മാത്രമേ വായിച്ചു കൊടുത്തിട്ടുള്ളൂ. ഒരു സീൻ നമ്മൾ ഇങ്ങനെ എടുക്കുന്ന സമയത്ത് എന്റെ തൊട്ടടുത്ത് വന്നിട്ട് ‘ഇത് ഏട്ടന്റെ ഏറ്റവും നല്ല സിനിമയായിരിക്കും കേട്ടോ’ എന്നാണ് പറഞ്ഞത്.

നമ്മുടെ ഷൂട്ട് തുടങ്ങിയിട്ടേയുള്ളൂ, നമ്മൾ ഒന്നും ചെയ്തിട്ടില്ല. ഇനി നമുക്ക് കുറേ ദിവസം ഷൂട്ട് ചെയ്യാൻ ഉണ്ട്. ഇത് കഴിഞ്ഞിട്ട് കുറെ പ്രോസസ് ഉണ്ട്. അല്ലാ ഞാൻ പറഞ്ഞതാണ് എന്നാണ് ധ്യാൻ പറഞ്ഞത്. ഡബ്ബിന് വന്നപ്പോൾ അവൻ നിവിന്റെ സീനാണ് കുറെ കണ്ടത്. അതുപോലെ അവനും പ്രണവുമുള്ള ഏരിയയും ഇഷ്ടപ്പെട്ടു. നിവിന്റെ ഏരിയ ഒക്കെ അവൻ ഇഷ്ടപ്പെട്ടു എന്നാണ് എനിക്ക് തോന്നിയത്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Vineeth sreenivasan about dhyan’s comment on varshangalkk shesham movie

We use cookies to give you the best possible experience. Learn more