| Friday, 12th April 2024, 9:03 am

ധ്യാനിന്റെ പെർഫോമൻസ് കണ്ടിട്ട് ബേസിൽ എന്നെ വിളിച്ചിരുന്നു: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസൻ മാജിക് വീണ്ടും ആവർത്തിക്കുകയാണ്. വിനീതിന്റെ തന്നെ തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ ഏട്ടന്റെ സിനിമയിലൂടെ കരിയർ ബെസ്റ്റ് അഭിനയവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാൻ. പ്രണവും ധ്യാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. ചിത്രത്തിലെ ധ്യാനിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമയുടെ റിലീസിന് ശേഷം തിയേറ്റർ വിസിറ്റിൽ ഇവിടെ ഒരാളെ കാണാൻ ഇല്ലല്ലോ എന്ന് പ്രേക്ഷകരോട് തമാശ രൂപത്തിൽ കളിയാക്കികൊണ്ട് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ബേസിൽ ജോസഫിനെ കാണുന്നില്ലെന്നും തന്റെ പെർഫോമൻസ് കണ്ടിട്ട് റൂമെടുത്ത് ഇരിക്കുകയാണെന്നും ധ്യാൻ പറയുന്നുണ്ട്.

‘ഒരാൾ ഇവിടെ മിസ്സിങ് ആണല്ലോ, ബേസിൽ ജോസഫ്. ലോഡ്ജിൽ റൂമെടുത്ത് ഇരികുകയാണെന്നാണ് കേട്ടത്. എന്റെ പെർഫോമൻസ് കണ്ടിട്ട് സഹിക്കാൻ വയ്യാതെ (ചിരി),’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ബേസിൽ ജോസഫ് സിനിമയുടെ റിലീസിന് ശേഷം തന്നെ വിളിച്ചിരുന്നെന്ന് ഈ സമയം വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.’ബേസി എന്നെ വിളിച്ചു. എന്നോട് പറഞ്ഞു ആ ധ്യാൻ തെണ്ടി നന്നായിട്ടുണ്ട് എന്ന്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

ബേസിൽ ജോസഫ് മെയിൻ ആണെന്ന് കരുതിയാണ് പ്രൊമോഷൻ ഇന്റർവ്യൂക്ക് വന്നതെന്ന് നീരജ് മാധവ് തമാശ രൂപേണ കൂട്ടിച്ചേർത്തു ‘അവൻ മെയിൻ ആണെന്ന് വിചാരിച്ചിട്ടാണ് ഇൻ്റർവ്യൂയിൽ ഒക്കെ വന്നിരുന്നത്, പറ്റിക്കുകയായിരുന്നല്ലേ’ എന്ന് നീരജ് മാധവും കൂട്ടിച്ചേർത്തു.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്.

ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. 2024 ആരംഭത്തിൽ മലയാള സിനിമക്ക് ലഭിച്ച മികച്ച തുടക്കം വർഷങ്ങൾക്ക് ശേഷത്തിലൂടെയും തുടരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

Content Highlight: Vineeth sreenivasan about basil joseph response about dhyan’s performance

We use cookies to give you the best possible experience. Learn more