തണ്ണീര്‍ മത്തന്‍ സിനിമ കണ്ടിട്ട് ബേസില്‍ തന്നെ വിളിച്ചിരുന്നുവെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. സിനിമയില്‍ കാണുന്ന കഥാപാത്രം തന്നെയല്ലെ ജീവിതത്തിലും നിങ്ങളെന്നും ഇതുവരെ അഭിനയിക്കുകയാരുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചുവെന്ന് വിനീത് പറഞ്ഞു.
മുകുന്ദന്‍ ഉണ്ണി സിനിമ കണ്ടിട്ടുള്ള തന്റെ പാര്‍ട്ണറിന്റെ അഭിപ്രായത്തെക്കുറിച്ചും വിനീത് സംസാരിച്ചു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”തണ്ണീര്‍ മത്തന്‍ സിനിമ കണ്ടിട്ട് ബേസില്‍ എന്നെ വിളിച്ചു. നിങ്ങള്‍ സത്യം പറയണം, ആ പടത്തില്‍ കാണുന്ന നിങ്ങളല്ലെ ശരിക്കുമുള്ള നിങ്ങള്‍. ബാക്കി സമയത്ത് ഒക്കെ നിങ്ങള്‍ അഭിനയിക്കുകയല്ലെയെന്ന്. ഇതിന് ഞാന്‍ എന്താണ് മറുപടി പറയേണ്ടതെന്ന് ഞാന്‍ അവനോട് ചോദിച്ചു. എനിക്ക് അറിയാം നിങ്ങള്‍ ഇനി ഒന്നും പറയേണ്ടെന്ന് അവന്‍ പറഞ്ഞു.
മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് എന്റെ വൈഫ് ദിവ്യ പറഞ്ഞത്, അവള്‍ക്ക് എന്നെ ആ ഒരു ക്യാരക്ടറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ്. അവളുടെ കൂടെ പോയ നാലഞ്ച് കൂട്ടുകാര്‍ക്ക് പക്ഷെ പടം വല്ലാതെ ഇഷ്ടപ്പെട്ടു. അവള്‍ക്ക് തീരെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് പറഞ്ഞത്.
അതുപോലെ എന്റെ അമ്മയുടെ ചേച്ചി പോയിട്ട് സിനിമ കണ്ടു. മൂത്തമ്മ പോയി കണ്ടിട്ട് ഭയങ്കര കരച്ചിലായിരുന്നു. അവനെന്തിനാണ് ഇത്രയും ദുഷ്ടത്തരം ചെയ്യുന്നത്, ഇവന്‍ എങ്ങനെയുള്ള നല്ലമോനായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്. ഞാന്‍ അതില്‍ ശരിക്കും അതൊക്കെ ചെയ്ത പോലെയാണ് മൂത്തമ്മ അതെല്ലാം കാണുന്നത്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
എന്നാല്‍ തനിക്ക് വീനിതിന്റെ ഉള്ളില്‍ എപ്പോഴും ഒരു സൈക്കോ ഉള്ളതുപോലെ തോന്നാറുണ്ടെന്നാണ് വിനീതിന്റെ ഒപ്പം അഭിമുഖത്തിലുണ്ടായിരുന്ന അപര്‍ണ ബാലമുരളി പറഞ്ഞത്.
ഞാന്‍ സിനിമ കണ്ടപ്പോള്‍ എന്താണെന്നോ വിചാരിച്ചത്, എനിക്ക് വിനീതേട്ടന്റെ ഉള്ളില്‍ ഇതുപോലെ ഒരു സൈക്കോ ഉണ്ടെന്നാണ് എപ്പോഴും തോന്നുക. വിനീതേട്ടനേക്കള്‍ നന്നായി ഈ സിനിമ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. വിനീതേട്ടന്റെ കുഞ്ഞിരാമായണം ഒക്കെ കണ്ടിട്ട് അതാണ് തോന്നിയത്.
അതുകൊണ്ട് തന്നെ മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് എനിക്ക് സര്‍പ്രൈസ് ഒന്നും തോന്നീട്ടില്ല. നമ്മള്‍ കണ്ട് അങ്ങ് ആസ്വദിച്ചു. പക്ഷെ എനിക്ക് എപ്പോഴും തോന്നും വിനീതേട്ടനല്ലാതെ വേറെ ഒരാള്‍ക്കും ഈ കഥാപാത്രം നന്നായി ചെയ്യാന്‍ പറ്റില്ലെന്ന്,” അപര്‍ണ പറഞ്ഞു.
തങ്കമാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുശ്കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്.
തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്.
content highlight: vineeth sreenivasan about basil joseph