| Friday, 13th December 2024, 10:51 am

അവനുമായുള്ള ബന്ധത്തിന്റെ പുറത്ത് മാത്രമാണ് ആ സിനിമയിൽ അഭിനയിച്ചത്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018ൽ കേരളത്തിൽ സംഭവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ സിനിമയിൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2018 എന്ന സിനിമയുടെ കഥ പോലും കേള്‍ക്കാതെയാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്ന് വിനീത് പറയുന്നു. ആ സിനിമയിലേക്ക് ജൂഡ് വിളിച്ചതുകൊണ്ട് മാത്രമാണ് അഭിനയിച്ചതെന്നും താൻ സംവിധാനം ചെയ്ത ആദ്യത്തെ രണ്ട് സിനിമയിലും ജൂഡ് അസിസ്റ്റന്റായിരുന്നുവെന്നും വിനീത് പറയുന്നു. അതുപോലെ തങ്കം എന്ന സിനിമയിലും താൻ പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ലെന്നും വിനീത് കൂട്ടിച്ചേർത്തു.

‘2018ലെ എന്റെ റോള്‍ വളരെ ചെറുതായിരുന്നു. ആ സിനിമയിലേക്ക് എന്നെ ജൂഡ് വിളിച്ചതുകൊണ്ട് മാത്രമാണ് ഞാന്‍ അഭിനയിച്ചത്. അതിന്റെ കഥയെന്താണെന്നോ എന്റെ റോള്‍ എന്താണെന്നോ ഒന്നും ഞാന്‍ ചോദിച്ചിരുന്നില്ല. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത  രണ്ട് സിനിമയിലും ജൂഡ് അസിസ്റ്റന്റായിരുന്നു.

അവന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയിലും ഞാന്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. അവനുമായുള്ള എന്റെ ബന്ധത്തിന്റെ പുറത്ത് ചെയ്ത സിനിമയായിരുന്നു അതും, 2018ഉം. അതുപോലെ തങ്കം സിനിമയില്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല.

ശ്യാം പുഷ്‌കര്‍ പ്രത്യേകിച്ച് ഒരു റിഹേഴ്‌സലൊന്നും ചെയ്യിക്കാതെ നമ്മളെ അങ്ങ് പെര്‍ഫോം ചെയ്യാന്‍ വിട്ടതുകൊണ്ടാണ് ആ സിനിമയില്‍ അങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റിയത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan About 2018 Movie

We use cookies to give you the best possible experience. Learn more