മഴവില്‍ എന്ന എന്ന സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റാകാതിരിക്കാനുള്ള കാരണം ആ സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ മരണമായിരുന്നു എന്ന് നടന്‍ വിനീത്. മൈല്‍സ്റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ചാക്കോ ബോബന്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മഴവില്ലില്‍ അഭിനയിച്ചത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രം ആ സിനിമയില്‍ മരിക്കുന്നത് ആ സിനിമയുടെ പരാജയത്തിന് കാരണമായെന്നും വിനീത് പറഞ്ഞു. അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിച്ചെങ്കിലും സിനിമ ബോക്‌സഓഫീസില്‍ വിജയിച്ചില്ലെന്നും വിനീത് പറയുന്നു.
‘കുഞ്ചാക്കോ ബോബന്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു അത്. പെണ്‍കുട്ടികളുടെ മനസ്സില്‍ ഹീറോയായി നില്‍ക്കുന്ന സമയത്താണ് ചാക്കോച്ചന്‍ മഴവില്ലിലേക്ക് വരുന്നത്. ആ സിനിമയില്‍ എന്റെ കഥാപാത്രം ചാക്കോച്ചന്റെ കഥാപാത്രത്തെ കൊല്ലുകയാണ്. അത് പക്ഷെ ആ പടത്തിന് നെഗറ്റീവായി ബാധിച്ചു. ചാക്കോച്ചന്‍ മരിക്കുകയാണെന്ന് അറിഞ്ഞതോടെ പിന്നെ ആളുകള്‍ ആ സിനിമ കണ്ടില്ല.
അഭിനനന്ദനങ്ങളും അംഗീകാരങ്ങളും ലഭിച്ചിരുന്നു എങ്കിലും ആ സിനിമ ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല. ചാക്കോച്ചന്റെ മരണമായിരുന്നു അതിന് കാരണം. കന്നടയില്‍ സുഹാസിനിയും ശരത് ബാബുവും രമേശ് അരവിന്ദും അഭിനയിച്ച സിനിമയുടെ റിമേക്കായിരുന്നു മഴവില്‍. രമേശ് അരവിന്ദായിരുന്നു കന്നടയില്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതില്‍ കപ്പിള്‍ മുതിര്‍ന്നവരും പയ്യന്‍ ചെറുതുമായിരുന്നു. മലയാളിത്തിലേക്ക് വന്നപ്പോള്‍ നേരെ തിരിച്ചായി’ വീനീത് പറഞ്ഞു
content highlights; Vineeth says that Kunchakoboban’s death was the reason for the failure of one movie