മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് ഇന്ന് മലയാള സിനിമ. ഈ വര്‍ഷമിറങ്ങിയ മിക്ക സിനിമകളും മികച്ച വിജയമാണ് നേടിയത്.ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ അവസാനമിറങ്ങിയ മൂന്നു ചിത്രങ്ങള്‍ ഇതേ ചരിത്രമാണ് ആവര്‍ത്തിക്കുന്നത്.
ആടുജീവിതവും വിഷു റിലീസായി എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവുമാണ് ഈ മൂന്ന് ചിത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കു ശേഷവും ആവേശവും ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് തുകയാണ് നേടിയത്.
മലയാള സിനിമയുടെ മാറ്റം എപ്പോഴാണ് തുടങ്ങിയത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. അമൽ നീരദ് സിനിമയിലേക്ക് വന്നത് മുതലാണ് മലയാള സിനിമയിൽ മാറ്റം വന്നതെന്ന് വിനീത് മറുപടി പറഞ്ഞു.
അമൽ നീരദ് വ്യത്യസ്തമായിട്ടുള്ള ഴോണറിലുള്ള ഏസ്തെറ്റിക് സിനിമകൾ ചെയ്‌തെന്നും അദ്ദേഹത്തിന്റെ അത്തരത്തിലുള്ള സിനിമയാണ് ബിഗ് ബിയെന്നും വിനീത് കൂട്ടിച്ചേർത്തു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും വിനീത് ഫിലിം കംപാനിയന് സൗത്തിനോട് പറഞ്ഞു.
‘ഞാൻ കരുതുന്നു ഇത് അമൽ നീരദ് സിനിമയിലേക്ക് വന്നതിനുശേഷം ആണ് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത് എന്ന്. അദ്ദേഹം വ്യത്യസ്തമായിട്ടുള്ള ഒരു ഴോണറിലുള്ള സിനിമ മലയാളത്തിൽ കൊണ്ടുവന്നു. അദ്ദേഹം ചെയ്ത സിനിമയാണ് ബിഗ് ബി. എനിക്ക് വ്യക്തിപരമായിട്ട് ഫീൽ ചെയ്യുന്നതാണ്. അതാണ് മലയാള സിനിമയെ മാറ്റിയത്. ഗെയിം ചേഞ്ചർ ആ സിനിമ ആണെന്നാണ് ഞാൻ കരുതുന്നത്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
അതേസമയം ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ ഇവർക്ക് പുറമെ കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.
Condent Highlight: vineeth says Amal neerad’s big b movie changes the malayalam cinema