| Tuesday, 9th May 2023, 3:31 pm

ഞാൻ വളരെ അത്ഭുതത്തോടെ നോക്കിക്കണ്ട ആളാണ് ഫഹദ്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ അത്ഭുദത്തോടെ നോക്കിക്കാണുന്നതും, പ്രചോദനം നൽകുന്ന ഒരു നടനുമാണ് ഫഹദ് ഫാസിലെന്ന് നടൻ വിനീത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഫഹദ് ഫാസിലിനെപ്പറ്റി പറഞ്ഞത്.

‘വളരെയധികം അത്ഭുതത്തോടെയും, ഒരുപാട് ഇൻസ്പയറിങ്ങായും ഞാൻ കണ്ട ആളാണ് ഫഹദ്.ഫഹദ് ഫാസിൽ എന്ന നടന്റെ ഓരോ ചിത്രവും അത്ഭുതങ്ങളാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഷാനുവിന്റെ ആർട്ടിസ്റ് എന്ന ചിത്രം, കാർബൺ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ട്വന്റീടു ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലെയ്‌സ്, മലയൻകുഞ്ഞ്‌, വിക്രം ഇവയൊക്കെ വളരെ മികച്ചതാണ്. ഞാൻ ഒരൊറ്റ ചിത്രങ്ങളും മിസ് ചെയ്യാറില്ല.

ഫാസിൽ ഇക്കയുടെ മകൻ എന്നതിന്പുറമെ, അദ്ദേഹത്തിന്റെ പരിവേഷം ഇപ്പോൾ മുഴുവനായും മാറിയിരിക്കുകയാണ്. കഴിവുകൊണ്ട് പാൻ ഇന്ത്യൻ ലെവലിലേക്ക് മാറി ആളുകളെ അത്ഭുതപ്പെടുത്തിയ ഒരു മഹാനടനാണ് ഫഹദ്.

അത്തരത്തിൽ ഒരു നടന്റെ കൂടെ ഒരു പ്രൊജക്റ്റ് ചെയ്യാൻ എന്നെ പരിഗണിച്ചതിൽ ഒരു നടൻ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്.ഇങ്ങനെയൊരു അർഥവത്തായ കഥാപാത്രവും ഇത്രയും മികച്ച പ്രൊജക്റ്റും ഫഹദിന്റെ കൂടെ ചെയ്യുന്നതിൽ സന്തോഷമുണ്ട്.

പെർഫോം ചെയ്യുമ്പോഴുണ്ടാകുന്ന ഫഹദിന്റെ മാജിക്കൽ ട്രാൻസ്ഫർമേഷൻ കാണുമ്പോൾ വളരെ ആവേശമായിരുന്നു.എനിക്കുണ്ടായ ബോണസ് എന്തെന്നാൽ പാച്ചുവും അത്ഭുതവിളക്കും കഴിഞ്ഞാൽ അടുത്തതായി ഞാൻ ഫഹദിന്റെ കൂടെ ചെയ്യുന്നത് ഹോംബാലെ പ്രൊഡക്ഷൻസിന്റെ ധൂമം എന്ന ചിത്രമാണ്. ഞങ്ങൾ ആ സമയത് ഒരുമിച്ചായിരുന്നു. എനിക്കത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. കാരണം നല്ല കഥാപാത്രങ്ങൾ, നല്ല ക്രൂവിന്റെ കൂടെ ചെയ്യുന്നത് ഈശ്വരാനുഗ്രഹവും ഭാഗ്യവുമാണ്,’ വിനീത് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ തന്റെ കഥാപാത്രത്തെപ്പറ്റിയും താരം സംസാരിച്ചു. അതിന്റെ പൂർണ്ണ പ്രശംസയും സിനിമയുടെ തിരക്കഥക്കാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കഥയിലെ മികവാണ് കഥാപാത്രത്തെ മികച്ചതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.’അഖിൽ എഴുതിവച്ച തിരക്കഥയിൽ ആ പവർ ഉണ്ട്, എങ്കിൽ മാത്രമേ ആ കഥാപാത്രത്തിന് തുല്യമായ പവർ ലഭിക്കുകയുള്ളു. അതുകൊണ്ട് ഈയൊരു പ്രശംസ ഞാൻ അഖിലിന് കൈമാറുന്നു. അഖിലിന്റെ കാഴ്ചപ്പാടാണ് അതിലെ എല്ലാ കഥാപാത്രങ്ങളും. അതുകൊണ്ട് ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും അഖിലിനാണ്,’ വിനീത് പറഞ്ഞു.

അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്‌ഭുതവിളക്കും എന്ന ചിത്രമാണ് വിനീതിന്റെ തിയേറ്ററിൽ എത്തിയ പുതിയ ചിത്രം. ഫഹദ് ഫാസിൽ, മുകേഷ്, ശാനതികൃഷ്ണ, അഹാന കൃഷ്ണ എന്നിവർ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Content Highlights: Vineeth on Fahad Fasil

Latest Stories

We use cookies to give you the best possible experience. Learn more