ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിനീത് കുമാര്‍. ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി ഹനുമാന്‍ കൈന്‍ഡിനെ കാണുന്നതെന്ന് വിതീത് കുമാര്‍ പറഞ്ഞു. അമേരിക്കക്കാരനാണെന്ന് വിചാരിച്ച് അടുത്തേക്ക് ചെല്ലാന്‍ ആദ്യം പേടിയായിരുന്നെന്നും സുരഭി ലക്ഷ്മിക്കും അതേ അവസ്ഥയായിരുന്നെന്ന് പിന്നീട് അറിഞ്ഞെന്നും വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയത്ത് താന്‍ ഹനുമാന്‍ കൈന്‍ഡിനെ കണ്ടപ്പോള്‍ കുറച്ച് ടെന്‍ഷനോടെ സംസാരിച്ചെന്നും വിനീത് കുമാര്‍ പറഞ്ഞു. താന്‍ ഹായ് എന്ന് പറഞ്ഞപ്പോള്‍, തന്നെ അറിയാമെന്നും തന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്നും ഹനുമാന്‍ കൈന്‍ഡ് പറഞ്ഞെന്നും വിനീത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് മലയാളം കേട്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും വിനീത് പറഞ്ഞു. റൈഫിള്‍ ക്ലബ്ബിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത് കുമാര്‍.
‘പലരെയും പോലെ ഈ പടത്തിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ ഹനുമാന്‍ കൈന്‍ഡിനെ ആദ്യമായി കാണുന്നത്. അമേരിക്കയില്‍ നിന്ന് വരുന്ന ആളെന്നൊക്കെ കേട്ടപ്പോള്‍ പരിചയപ്പെടണോ വേണ്ടയോ എന്ന് ചിന്തിച്ചു. സുരഭിക്കും ഇതേ കണ്‍ഫ്യൂഷനുണ്ടെന്ന് പിന്നീട് മനസിലായി. അങ്ങനെ രണ്ടാമത്തെ ദിവസമോ മറ്റോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയത്ത് ഞാന്‍ ഹനുമാന്‍കൈന്‍ഡിനെ കണ്ട് ‘ഹായ്’ എന്ന് പറഞ്ഞു.
അപ്പോള്‍ പുള്ളി ഇങ്ങോട്ട് ‘എനിക്ക് ചേട്ടനെ അറിയാം, നിങ്ങടെ സിനിമയെല്ലാം കണ്ടിട്ടുണ്ട്’ എന്ന് പറഞ്ഞു. പെട്ടെന്ന് മലയാളം പറയുന്നത് കേട്ട് ചെറുതായി ഞെട്ടി,’ വിനീത് കുമാര്‍ പറഞ്ഞു.
വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, പ്രശാന്ത് മുരളി, റാഫി, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, സെന്ന ഹെഡ്‌ഗേ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റെക്‌സ് വിജയനാണ് ചിത്രത്തിന്റെ സംഗീതം. ആഷിക് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവരുടേതാണ് തിരക്കഥ.
Content Highlight: Vineeth Kumar shares the shooting experience with Hanumankind in Rifle Club movie