തിയേറ്ററിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഒ.ടി.ടിയിൽ റിലീസായതിന് പിന്നാലെ ഡിയർ ഫ്രണ്ടിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
വിനീത് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പലരുടെയും പേഴ്‌സണൽ ഫേവറിറ്റ് ആയി മാറിയിട്ടുണ്ട്.
ടോവിനോ തോമസ്, അർജുൻ ലാൽ, ദർശന രാജേന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റാത്തതിന്റെ നിരാശയും ആളുകൾ പങ്കുവെച്ചിരുന്നു.
ചിത്രത്തിൽ പാട്ട് ഇല്ലായിരുന്നു. പാട്ട് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് വിനീത് കുമാർ. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാട്ട് വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ആദ്യത്തെ 40 മിനിറ്റില്‍ ഇവരുടെ സൗഹൃദം വ്യക്തമാക്കാനെല്ലാം ഒരു പാട്ടൊക്കെ വേണമെങ്കില്‍ വയ്ക്കാമായിരുന്നു. എന്നാല്‍ നമ്മള്‍ ആ രീതിയിലല്ല സിനിമയെ കണ്‍സീവ് ചെയ്തിരിക്കുന്നത്.
സോങ്ങ് വേണ്ട എന്നാല്‍ സംഗീതാത്മകയിരിക്കണം അതായിരുന്നു ഞങ്ങളുടെ ഐഡിയ. ഒരോ ഇമോഷന്‍സിനെയും സപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് പശ്ചാത്തല സംഗീതം സെറ്റ് ചെയ്തിരിക്കുന്നത്’ എന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Vineeth Kumar reveals the reason for no song in Dear Friend