സംവിധായകനായി വീണ്ടും വിനീത് കുമാര്‍; നായകനായി ടൊവിനോ തോമസ്, നായികയായി ദര്‍ശന രാജേന്ദ്രന്‍
Entertainment news
സംവിധായകനായി വീണ്ടും വിനീത് കുമാര്‍; നായകനായി ടൊവിനോ തോമസ്, നായികയായി ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th September 2021, 11:08 pm

കൊച്ചി: ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം നടനും സംവിധായകനുമായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.

ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനാവുന്നത്. ദര്‍ശന രാജേന്ദ്രനാണ് നായിക. ഷറഫ് – സുഹാസ്, തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അര്‍ജുന്‍ ലാല്‍ എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മാണം.ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രീകരണം സെപ്തംബര്‍ ആറിന് ആരംഭിക്കും. ചിത്രത്തിന്റെ പേരടക്കമുള്ള മറ്റുവിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vineeth Kumar New Movie with e Tovino Thomas and Darshana Rajendran start soon