| Saturday, 27th July 2024, 11:33 am

ദേവദൂതൻ അന്നിറങ്ങിയപ്പോൾ ആളുകളുടെ പ്രധാന കൺഫ്യൂഷൻ അതായിരുന്നു: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവിൽ ദേവദൂതൻ ഇന്ന് വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. 24 വർഷങ്ങൾക്ക് മുമ്പ് തിയേറ്ററിൽ എത്തിയപ്പോൾ അന്നത്തെ പ്രേക്ഷകർ സ്വീകരിക്കാതെ പരാജയപ്പെട്ട മോഹൻലാൽ – സിബി മലയിൽ ചിത്രമായിരുന്നു ദേവദൂതൻ. രഘുനാഥ് പാലേരി എഴുതിയ ചിത്രം പിന്നീട് വലിയ രീതിയിൽ ചർച്ചയാവുകയായിരുന്നു.

വർഷങ്ങൾക്കിപ്പുറം 4K റീ മാസ്റ്റേർഡായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ദേവദൂതനിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത്. ദേവദൂതൻ ഒരു ഹൊറർ പടമല്ലെന്നും എന്നാൽ പടം ഇറങ്ങിയ സമയത്ത് പ്രേക്ഷകർ അതിനെക്കുറിച്ചൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നുവെന്നും വിനീത് പറയുന്നു. എന്നാൽ ഇന്നത്തെ പ്രേക്ഷകർ ആ രീതിയിലല്ല സിനിമയെ സമീപിക്കുന്നതെന്നും വിനീത് പറഞ്ഞു.

‘ദേവദൂതൻ ഒരു ഹൊറർ പടമല്ല. കാരണം ദേവദൂതൻ ഹൊറർ പടമെന്ന നിലയിൽ ആലോചിച്ചിരുന്നുവെങ്കിൽ രഘു ചേട്ടൻ ഇങ്ങനെ ആയിരിക്കില്ല എഴുതുക. സിബി സാർ ഇങ്ങനെ ആയിരിക്കില്ല ഇത് ഷൂട്ട്‌ ചെയ്യുക.

അങ്ങനെയാണെങ്കിൽ പേടിപ്പിക്കാൻ വേണ്ടി സീനുകൾ ഉൾപ്പെടുത്തി വേറൊരു രീതിയിൽ കൊണ്ടുവരമായിരുന്നു. അന്ന് ഇറങ്ങുന്ന സമയത്തും അങ്ങനെയൊരു കൺഫ്യൂഷൻ നിലനിന്നിരുന്നു.

ഇന്നുള്ള എഡിറ്റഡ് വേർഷനിൽ അതൊന്നുമില്ല. അന്നത്തെ പ്രേക്ഷകർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു, ഇതൊരു ഹൊറർ പടമാണോയെന്ന്. എന്നാൽ അവർ പ്രതീക്ഷിച്ച രീതിയിലൊരു ഹൊറർ ഇതിൽ ഇല്ല.

പക്ഷെ ഇപ്പോൾ റിലീസ് ആവുമ്പോൾ, കൊവിഡ് ടൈമിലുള്ള കുട്ടികൾ ഇത് റീ വാച്ച് ചെയ്ത ആളുകളും അതിനകത്ത് നിന്ന് എടുത്തിരിക്കുന്നത് രഘു ചേട്ടന്റെ പ്രണയത്തിന്റെ വരികളാണ്. ആ കിക്കിലാണ് സത്യത്തിൽ ഇപ്പോഴത്തെ യൂത്ത് ഈ സിനിമ ഏറ്റെടുത്തിരിക്കുന്നത്,’വിനീത് പറയുന്നു.

Content Highlight: Vineeth Kumar About Devadhoothan Rerelease

Latest Stories

We use cookies to give you the best possible experience. Learn more