ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ തന്നെ പത്മരാജൻ, ഫാസിൽ, സിബി മലയിൽ തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ വിനീതിന് സാധിച്ചിട്ടുണ്ട്.
സംവിധായകൻ ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. ഫാസിൽ ഒരു മികച്ച അഭിനേതാവ് കൂടിയാണെന്നും ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോഴും അദ്ദേഹം അഭിനയിച്ച് കാണിച്ചുതരുമെന്നും വിനീത് പറയുന്നു. മണിച്ചിത്രത്താഴ് ചെയ്യാനൊരുങ്ങുമ്പോൾ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ അന്ന് മറ്റൊരു സിനിമയുടെ തിരക്കിലായിപ്പോയെന്നും വിനീത് പറഞ്ഞു.
‘സൂപ്പർ സംവിധായകൻ എന്നതിനപ്പുറം സൂപ്പർ നടനും കൂടിയായിരുന്നു പാച്ചിക്ക (ഫാസിൽ). ഓരോ സീൻ ചിത്രീകരിക്കുമ്പോഴും പാച്ചിക്കയും അസിസ്റ്റന്റുമാരും ചേർന്ന്, സീൻ അഭിനയിച്ച് കാണിച്ചുതരും. നമ്മൾ അത് നോക്കി അതുപോലെ പകർത്തിയാൽമതി. ‘ജസ്റ്റ് ടു സേ ഏസ് പാച്ചിക്ക’ എന്നാണ് അഭിനയിക്കുമ്പോൾ ശോഭനപോലും പറഞ്ഞത്. മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ സൂക്ഷ്‌മചലനങ്ങളിൽപോലും പാച്ചിക്ക എന്ന നടനെ കാണാം.
മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തോടെയാണ് ഡബ്ബിങ് സീരിയസ്സായി ചെയ്യാൻതുടങ്ങിയത്. ആ സിനിമയിൽ എട്ടുദിവസമാണ് എനിക്കുവേണ്ടി കൂടെ അദ്ദേഹം ഇരുന്നത്. മണിച്ചിത്രത്താഴ് ചെയ്യാനൊരുങ്ങുമ്പോൾ എന്നെ വിളിച്ചിരുന്നു.
പക്ഷേ, ഞാൻ അന്ന് ഹരിഹരൻ സാറിൻ്റെ പരിണയത്തിന്റെ ടൈറ്റ് ഷെഡ്യൂളിൽ കുടുങ്ങിപ്പോയി. വർഷങ്ങൾക്കുശേഷം ഫഹദ് ഫാസിലിനൊപ്പം പാച്ചുവും അത്ഭുതവിളക്കും, ധൂമം എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് വർക്ക് ചെയ്‌തപ്പോൾ ഞാൻ അവനിലും പാച്ചിക്ക എന്ന അസാധാരണ ആക്ടറെ കണ്ടു,’വിനീത് പറയുന്നു.
Content Highlight: Vineeth About Fazil And Manichithrathaz Movie