ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായിരുന്നു മോനിഷയും വിനീതും. നഖക്ഷതങ്ങള്‍, ഋതുഭേദം, കനകാംബരങ്ങള്‍, ചമ്പക്കുളം തച്ചന്‍, കമലദളം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
ഇതോടെ അക്കാലത്ത് വിനീതും മോനിഷയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കുമെന്നുമുള്ള പ്രചരണങ്ങള്‍ സിനിമാ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
അത്തരം പ്രചരണങ്ങളൊക്കെ താനും കേട്ടിരുന്നു എന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല സുഹൃദ്ബന്ധമായിരുന്നു ഉണ്ടായിരുന്നത് എന്നും പറയുകയാണ് വിനീത്. കാന്‍ചാനല്‍മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മോനിഷയുമായുള്ള സുഹൃദ്ബന്ധത്തെ പറ്റി പറഞ്ഞത്.
‘മോനിഷയെ ഞാന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചരണം ഞാനും കേട്ടിരുന്നു. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒന്നിച്ച് റൊമാന്റിക് സീനുകളൊക്കെ അഭിനയിക്കുമ്പോള്‍ അതുപോലെയുള്ള പ്രചരണങ്ങള്‍ വരുന്നത് സ്വഭാവികമാണ്. എന്നാല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.
മോനിഷ വളരെ റിസര്‍വ്ഡായിരുന്നു. എല്ലാവരുമായും അത്ര അടുക്കില്ല. എന്നാല്‍ എപ്പോഴും ചിരിച്ച് പ്ലസന്റായാണ് സംസാരിക്കുക. ഞങ്ങള്‍ തമ്മില്‍ ഒരു നല്ല സുഹൃദ് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോഴും അവരുടെ കുടുംബവുമായും നിലനിര്‍ത്തിപ്പോരുന്നുണ്ട്,’ വിനീത് കൂട്ടിച്ചേര്‍ത്തു.
Content Highlight: Vineet talks about his friendship with Monisha