മോഹന്‍ലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍, ശോഭന, തിലകന്‍, കെ.പി.എ.സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോന്‍, ശ്രീനിവാസന്‍ തുടങ്ങിയ വമ്പന്‍ താരനിര ഒന്നിച്ചിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്ദുജ ഏറെ ശ്രദ്ധ നേടിയിരുന്നു. വിന്ദുജ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.
കമലദളം എന്ന സിനിമയില്‍ മോനിഷക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് താനായിരുന്നുവെന്ന് പറയുകയാണ് വിന്ദുജ മേനോന്‍. എന്നാല്‍ പരീക്ഷ കാരണം ആ വേഷം സ്വീകരിക്കാനായില്ലെന്നും പവിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ കമലദളത്തില്‍ അഭിനയിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിഷമം വന്നെന്നും വിന്ദുജ പറഞ്ഞു.
‘1993ല്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേരാനിരിക്കുന്ന സമയത്താണ് രാജിവേട്ടന്‍ (സംവിധായകന്‍) പവിത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. പവിത്രത്തിന് മുമ്പ് കമലദളത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് വിളിച്ചതാണ്. പരീക്ഷ കാരണം ആ വേഷം സ്വീകരിക്കാനായില്ല. പവിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത് കമലദളത്തില്‍ അഭിനയിക്കാത്തതിനെക്കുറിച്ചാണ്. എനിക്കപ്പോള്‍ സങ്കടം വന്നു,’ വിന്ദുജ മേനോന്‍ പറയുന്നു.
പവിത്രത്തിന് മുമ്പ് കമലദളത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് വിളിച്ചതാണ്
അഭിനയത്തിനേക്കാളേറെ പഠനത്തിന് പ്രധാന്യം നല്‍കിയതിനെ കുറിച്ചും വിന്ദുജ സംസാരിച്ചു. സ്വീകരിച്ചതിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ താന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും അക്കാലത്ത് പഠിത്തം മതിയാക്കി പലരും സിനിമയില്‍ സജീവമായിരുന്നപ്പോള്‍ തനിക്ക് പഠനമായിരുന്നു വലുതെന്നും വിന്ദുജ പറഞ്ഞു.
‘സ്വീകരിച്ചതിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ ഞാന്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. അക്കാലത്ത് പഠിത്തം മതിയാക്കിയാണ് പല നായികമാരും സിനിമയില്‍ സജീവമായിരുന്നത്. എന്നാല്‍ പഠനം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു.
പ്രീഡിഗ്രിക്ക് റാങ്ക് നേടി. പിന്നീട് സംഗീതത്തില്‍ ബി.എയും എം.എയും ചെയ്തു. ഇപ്പോള്‍ പി.എച്ച്.ഡിയും പൂര്‍ത്തിയാക്കി മോഹിനിയാട്ടത്തില്‍ സീനിയര്‍ ഫെലോഷിപ്പ് ചെയ്യുകയാണ്. എന്തിനാണ് ഇനിയും പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇപ്പോഴും കടലിന്റെ ചെറിയൊരു ഭാഗം മാത്രമേ എത്തിയിട്ടുള്ളൂ എന്ന ബോധ്യമാണ് പഠിക്കാനുള്ള ഊര്‍ജം,’ വിന്ദുജ മേനോന്‍ പറഞ്ഞു.
Content highlight: Vinduja Menon says she should have acted instead of Monisha in the movie Kamaladhalam