സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ആദ്യ സിനിമയെക്കുറിച്ചും മനസ്സുതുറക്കുകയാണ് നടി വിന്ദുജ മേനോന്‍. സിനിമയില്‍ പാട്ടിന് കോറസ് പാടാന്‍ വന്ന് അവിടെ നിന്നും അഭിനയത്തിലേക്ക് കടന്ന അനുഭവമാണ് വിന്ദുജ സ്ത്രീധനം എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന ചിത്രത്തിലെ പാട്ടിന് കോറസ് പാടാന്‍ ഗായകന്‍ യേശുദാസിന്റെ തരംഗിണി എന്ന സ്റ്റുഡിയോയില്‍ ചെന്നപ്പോഴാണ് താന്‍ നടന്‍ ശങ്കറിനെ ആദ്യമായി കണ്ടതെന്ന് വിന്ദുജ പറയുന്നു. ശങ്കര്‍ വഴി ആ സിനിമയില്‍ താന്‍ അഭിനയിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.
‘ഞാന്‍ ശങ്കറേട്ടന്റെ വലിയൊരു ഫാന്‍ ആണ്. അദ്ദേഹമാണ് ഹീറോയെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. ഈ മോളെക്കൊണ്ട് തന്റെ അനിയത്തി കഥാപാത്രത്തെ ചെയ്യാന്‍ കഴിയുമോയെന്ന് ശങ്കറേട്ടന്‍ പ്രിയദര്‍ശന്‍ അങ്കിളിനോട് ചോദിക്കുകയായിരുന്നു. അങ്ങനെ ഉടന്‍ തന്നെ ഷൂട്ടിങ്ങ് തുടങ്ങി. ഞാന്‍ മൂന്നാം ക്‌ളാസില്‍ പഠിക്കുന്ന സമയമായിരുന്നു അത്. ശങ്കറേട്ടനെ കാണാന്‍ പറ്റുമല്ലോയെന്ന സന്തോഷമായിരുന്നു എനിക്ക്,’ വിന്ദുജ പറയുന്നു.
കൂടാതെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത് ആര്‍. ബാലകൃഷ്ണപ്പിള്ളയുടേയും മകന്‍ കെ.ബി ഗണേഷ്‌കുമാറിന്റെയും വീട്ടില്‍ വെച്ചായിരുന്നുവെന്നും വിന്ദുജ പറഞ്ഞു. മേശപ്പുറത്ത് ഇരുത്തി ഗണേഷ് കുമാറിന്റെ അമ്മ തനിക്ക് ചോറ് വാരിത്തരുന്നതൊക്കെ ഇപ്പോഴും ഓര്‍മയുണ്ടെന്നും അഭിമുഖത്തില്‍ വിന്ദുജ കൂട്ടിച്ചേര്‍ത്തു.
അതായിരുന്നു തന്റെ ആദ്യ സിനിമാ അനുഭവമെന്നും നടി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vinduja Menon says about her first film