| Friday, 2nd February 2024, 9:29 pm

ആ മോഹൻലാൽ ചിത്രം ഒരു മുപ്പത് വർഷം കഴിഞ്ഞാലും ഔട്ട്‌ഡേറ്റഡാവില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന്റെ പ്രകടനത്തിലൂടെ വലിയ രീതിയിൽ ചർച്ചയായി മാറിയ ചിത്രമാണ് പവിത്രം. ടി. കെ. രാജീവ്‌ കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ, ശോഭന, തിലകൻ, കെ. പി. എ. സി. ലളിത, നെടുമുടി വേണു, വിന്ദുജ മേനോൻ, ശ്രീനിവാസൻ തുടങ്ങിയ വമ്പൻ താരനിര ഉണ്ടായിരുന്നു.

ഒരു സഹോദരന് തന്റെ അനിയത്തിയോടുള്ള സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മോഹൻലാലിന്റെ അനിയത്തിയായാണ് വിന്ദുജ മേനോൻ അഭിനയിച്ചത്. ചിത്രത്തിലെ അനുഭവങ്ങൾ പറയുകയാണ് നടി.

പവിത്രം ഒരിക്കലും കാലഹരണപ്പെടാത്ത ചിത്രമാണെന്നും ഒരുപാട് മികച്ച അണിയറ പ്രവർത്തകരോടൊപ്പം കരിയർ ആരംഭിക്കാൻ കഴിഞ്ഞ സിനിമയാണ് പവിത്രമെന്നും വിന്ദുജ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ആ സിനിമ ഒരിക്കലും ഔട്ട്‌ഡേറ്റഡാവാത്ത ഒന്നാണ്. കാരണം അതിന്റെ കഥയാണ്. വളരെ കുറച്ച് കഥാപാത്രങ്ങളെയുള്ളൂ. ഇനിയുമൊരു മുപ്പത് വർഷം കഴിഞ്ഞാലും ആ സിനിമ ഇങ്ങനെ തന്നെ നിലനിൽക്കും.


മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് പറയാൻ കഴിയുന്ന നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ കൂടെ ഒരു ചെറിയ സീനിൽ പോലും നമ്മൾ എല്ലാവരും തയ്യാറാവണം.
അങ്ങനെ പറയുന്നതിന്റെ ഒരു കാരണം ചെറിയ കാര്യങ്ങൾക്ക് വേണ്ടി അദ്ദേഹമെടുക്കുന്ന തയ്യാറെടുപ്പുകളും നിർദ്ദേശങ്ങളുമെല്ലാം മനസിലാക്കാനാണ്.

പവിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് പറയുന്ന പോലെ തന്നെ തീർച്ചയായും പറയേണ്ടവരാണ് ചിത്രത്തിന്റെ ക്യാമറമാനായ സന്തോഷ്‌ ശിവൻ സാർ, സംഗീതം ചെയ്ത ശരത് സാർ. ഇന്നും നമ്മൾ മൂളികൊണ്ടിരിക്കുന്ന പാട്ടുകളുടെ അധിപൻ ആയിട്ടുള്ള ആളാണ് ശരത്തേട്ടൻ. അങ്ങനെ ഒരുപാട് ലെജൻഡറിയായിട്ടുള്ള അഭിനേതാക്കളോടൊപ്പം കരിയർ തുടങ്ങാൻ കഴിഞ്ഞത് എന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ഗുണമായിട്ടുണ്ട്,’വിന്ദുജ മേനോൻ പറയുന്നു.

Content Highlight: Vindhuja Menon Talk About Pavithram Movie

We use cookies to give you the best possible experience. Learn more