റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്ന് മലയാള സിനിമയില്‍ തന്റെ സ്ഥാനം അടയാളപെടുത്തിയ നടിയാണ് വിന്‍സി അലോഷ്യസ്. ‘രേഖ’ എന്ന സിനിമയിലൂടെ ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും വിന്‍സി സ്വന്തമാക്കിയിരുന്നു.
സംസ്ഥാന അവാര്‍ഡ് വാങ്ങാന്‍ മമ്മൂട്ടിക്ക് അവിടെ എത്താന്‍ കഴിയാതെ പോയതിലുള്ള തന്റെ വിഷമം പറയുകയാണ് താരം. ഒപ്പം സംസ്ഥാന അവാര്‍ഡിന് ശേഷം സിനിമ തെരഞ്ഞെടുക്കുന്നതിനെ പറ്റിയും വിന്‍സി പറയുന്നു. ബിഹൈന്‍ഡ് വുഡ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിന്‍സി.
‘ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കഥാപാത്രത്തിന് കിട്ടുന്ന അംഗീകാരമായിരുന്നു സ്റ്റേറ്റ് അവാര്‍ഡ്. ഞാന്‍ അത് നന്നായി എന്‍ജോയ് ചെയ്ത് പോയി വാങ്ങി.
മമ്മൂക്ക അവിടെ എത്തേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അവിടെ എത്താന്‍ സാധിച്ചില്ല. അതില്‍ വിഷമം തോന്നിയിരുന്നു. എന്റെ ഫാമിലി മുഴുവന്‍ അവാര്‍ഡ് വാങ്ങുന്നത് കാണാന്‍ വന്നിട്ടുണ്ടായിരുന്നു.
ചേട്ടന്‍ മസ്‌ക്കറ്റില്‍ നിന്നും വന്നതാണ്. അന്ന് മമ്മൂക്ക വരില്ലെന്ന് ഉച്ചക്കാണ് അറിയുന്നത്. അദ്ദേഹത്തിന്റെ സഹോദരി മരിച്ചത് കൊണ്ടായിരുന്നു വരാതിരുന്നത്.
മമ്മൂക്ക വരില്ലെന്ന് പറഞ്ഞപ്പോള്‍ ‘പിന്നെ ഞങ്ങള്‍ എന്തു കാണാന്‍ ആണ് വരുന്നതെന്നാണ്’ വീട്ടുക്കാര്‍ ചോദിച്ചത്. സ്വന്തം മകള്‍ക്ക് അവാര്‍ഡ് കിട്ടുന്നതല്ല അവര്‍ക്ക് കാര്യം. മമ്മൂക്കയെ കണ്ട് സെല്‍ഫി എടുക്കണം എന്നതായിരുന്നു അവരുടെ ആഗ്രഹം.
സംസ്ഥാന അവാര്‍ഡിന് ശേഷമുള്ള സിനിമയുടെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചോദിച്ചാല്‍, സിനിമയില്‍ ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ തന്നെ തുടര്‍ച്ചയായി എടുത്തു കഴിഞ്ഞാല്‍ കാണുന്ന പ്രേക്ഷകര്‍ക്ക് അതില്‍ മടുപ്പ് തോന്നും.
അപ്പോള്‍ വരുന്ന സിനിമകളില്‍ നിന്നും ഏറ്റവും നല്ലത് നോക്കി തെരഞ്ഞെടുത്തിട്ട് റിപീറ്റേഷന്‍ വരാതെ നോക്കുന്നതാണ് നല്ലത്. അങ്ങനെയാകുമ്പോള്‍ ബോള്‍ഡ് കഥാപാത്രത്തില്‍ തന്നെ സ്റ്റക്ക് ആയി നില്‍ക്കില്ല.
ഞാന്‍ നായിക നായകനില്‍ കോമഡി ചെയ്തിട്ടാണ് വരുന്നത്. പക്ഷെ എനിക്ക് തുടക്കത്തില്‍ കിട്ടിയ കഥാപാത്രങ്ങളൊക്കെ ഭയങ്കര സീരിയസ് റോളുകളാണ്. പിന്നെ സൗദി വെള്ളക്കയിലാണ് ആദ്യമായി ചെറിയ കോമഡി റോള്‍ കിട്ടിയത്.
ഇനി വരാന്‍ പോകുന്ന സിനിമയില്‍ ഹ്യൂമര്‍ ഉള്ള കഥാപാത്രമാണ്. അത് ക്ലിക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നു. ‘പഴഞ്ചന്‍ പ്രണയ’മെന്ന സിനിമയില്‍ ചെയ്തിരിക്കുന്നത് ഇതില്‍ നിന്നൊക്കെ വ്യത്യാസ്തമായ കഥാപാത്രമാണ്,’ വിന്‍സി പറയുന്നു.
Content Highlight: Vincy Talks About Mammootty And Kerala State Award