Advertisement
Movie Day
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടി വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 21, 10:14 am
Friday, 21st July 2023, 3:44 pm

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി വിന്‍സി അലോഷ്യസിനെ തെരഞ്ഞെടുത്തു. രേഖ എന്ന സനിമക്കാണ് അവാര്‍ഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് സമ്മാനം.

ഉത്തര കേരളത്തിലെ  നാട്ടിന്‍പുറത്തുകാരിയുടെ  പ്രാദേശിക തനിമയും സവിശേഷതകളും പ്രണയവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചതിനാണ് അവാര്‍ഡെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഒരുപാട് സന്തോഷമുണ്ട്. രേഖ എന്ന സിനിമ ആളുകളിലേക്ക് എങ്ങനെ എത്തിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ച് ഒരുപാട് സങ്കടപ്പെട്ടിരുന്നു ഞാനും എന്റെ ടീമും. രേഖയുടെ എല്ലാ ടീമിനും അവാര്‍ഡ് സമര്‍പ്പിക്കുന്നു,’ വിന്‍സി അലോഷ്യസ് പറഞ്ഞു.

ജിതിന്‍ ഐസക്ക് തോമസാണ് രേഖ സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലെ പ്രശസ്ത സംവിധായകന്‍ കാത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചേഴ്സാണ് സിനിമയെ അവതരിപ്പിക്കുന്നത്. പ്രേമലത തൈനേരി, രഞ്ജി കാങ്കോല്‍,രാജേഷ് അഴിക്കോടന്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.