സൗബിന്‍,സുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയാണ് വികൃതി. ചിത്രത്തില്‍ നായികയായെത്തിയത് വിന്‍സി അലോഷ്യസാണ്. വികൃതിയില്‍ തനിക്ക് അവസരം ലഭിച്ചത് അച്ചനോടും അമ്മയോടും പറഞ്ഞപ്പോഴുണ്ടായ അവരുടെ പ്രതികരണം പറയുകയാണ് നടി വിന്‍സി അലോഷ്യസ്.
തന്റെ അച്ഛനും അമ്മക്കും സൗബിന്റെ പേര് പറഞ്ഞിട്ട് മനസിലായില്ലെന്നും കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രത്തെ പറഞ്ഞപ്പോഴാണ് ആളെ തിരിച്ചറിഞ്ഞതെന്നും വിന്‍സി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സൗബിനെന്ന പേര് അപ്പനും അമ്മക്കും അറിയില്ല. സൗബിക്കയെ അവര്‍ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. എന്നാല്‍ പേര് അറിയില്ല. അങ്ങനെ പേരൊന്നും അറിയാത്തവര്‍ ഇഷ്ടംപോലെയുണ്ട്. പ്രായമായവരാണ് പലപ്പോഴും അങ്ങനെ. എന്നാല്‍ അവര്‍ക്കൊക്കെ കണ്ടാല്‍ അറിയാം.
അപ്പോള്‍ ഞാന്‍ ചോദിച്ചു, നമ്മള്‍ എല്ലാവരും കൂടി ഒരുമിച്ച് പോയൊരു സിനിമ കണ്ടില്ലേ അതിലെ മൂത്ത ചേട്ടനാണ് നായകനെന്ന്. കുമ്പളങ്ങി നൈറ്റ്‌സിന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. അപ്പോള്‍ അപ്പച്ചന്‍ ചോദിച്ചു തൂങ്ങി മരിക്കുന്നതിന് കാരണമായ പുള്ളിയാണോ എന്ന്. ഞാന്‍ അതെയെന്ന് പറഞ്ഞു. അപ്പോഴാണ് ശരിക്കും അവര്‍ക്ക് ആളെ മനസിലായത്,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
content highlight: vincy alosius about saubin shahir