തന്റെ പ്രണയമെല്ലാം വലിയ പരാജയമായിരുന്നു എന്ന് പറയുകയാണ് നടി വിന്‍സി അലോഷ്യസ്. ഇഷ്ടം തോന്നിയാല്‍ കൂടുതല്‍ ഒന്നും ആലോചിക്കാതെ അവരോട് പ്രണയം തുറന്ന് പറയുന്ന വ്യക്തിയാണ് താനെന്നും വിന്‍സി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രണയ ബന്ധങ്ങള്‍ അധികകാലം നിലനില്‍ക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിനിമകളും സൗഹൃദങ്ങളുമൊക്കെ വ്യക്തികളെ സ്വാധീനിക്കുമെന്നും പലപ്പോഴും അങ്ങനെയാണ് പ്രണയം സംഭവിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തിലൊന്നും ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും വിന്‍സി പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്റെ പ്രേമമൊക്കെ വമ്പന്‍ ഫ്‌ളോപ്പായിരുന്നു. എന്താണ് അങ്ങനെയെന്ന് എനിക്കറിയില്ല. എനിക്ക് ഒരാളോട് ഇഷ്ടം തോന്നി കഴിഞ്ഞാല്‍ സമയമെടുത്ത് മനസിലാക്കി ആളോട് ഇഷ്ടം പറയുന്ന പരിപാടിയൊന്നുമില്ല. എനിക്ക് തോന്നിയാല്‍ അപ്പോള്‍ തന്നെ ഇഷ്ടമാണെന്ന് പറയും.
ഇങ്ങനത്തെ ഒരു പരിപാടിയാണ് ഞാന്‍ എപ്പോഴും ചെയ്യുന്നത്. അതുകൊണ്ട് തന്നെ അധികകാലം നിലനില്‍ക്കാറില്ല. എന്റെ ചിന്തയും പ്രവര്‍ത്തിയുമൊക്കെ ഇന്‍സ്റ്റന്റായിരിക്കും. ശരിക്കും പറഞ്ഞാല്‍ ക്ഷമയില്ല. എനിക്ക് എടുത്ത് ചാട്ടം അല്‍പം കൂടുതലാണ്. അതിന്റേതായ പ്രശ്‌നങ്ങള്‍ ഞാന്‍ എപ്പോഴും ഫേസ് ചെയ്യാറുണ്ട്.
ഇപ്പോള്‍ തന്നെ എനിക്കൊരാളോട് പ്രണയം തോന്നുകയാണെന്ന് കരുതുക. അതുപോലെ തന്നെ മുമ്പ് പ്രണയിച്ച് പരിചയമില്ലെങ്കില്‍ ആഹാ എല്ലാവര്‍ക്കും പ്രണയമുണ്ടല്ലോ എങ്കില്‍ ഒന്ന് പ്രേമിക്കാമെന്ന് തോന്നും. സിനിമയുള്‍പ്പെടെയുള്ള പലകാര്യങ്ങളും നമ്മളെ വളരെ വേഗം സ്വാധീനിക്കാറുണ്ട്.
ചിലപ്പോള്‍ നമ്മുടെ ഫ്രണ്ട്‌സിന്റെ പ്രണയം കണ്ടിട്ടായിരിക്കാം നമുക്കും വേണമെന്ന തോന്നലുണ്ടാകുന്നത്. പിന്നെ എനിക്ക് തോന്നുന്നു ഇക്കാര്യത്തിലൊന്നും ഒരുപാട് ചിന്തിക്കാന്‍ നില്‍ക്കേണ്ട കാര്യമില്ലെന്ന്. നിങ്ങള്‍ക്ക് പ്രണയം തോന്നിയാല്‍ അത് തുറന്ന് പറയുക,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
content highlight: vincy alosius about her relationships