രേഖ എന്ന ചിത്രത്തിലെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് നേടിയ നടിയാണ് വിൻസി അലോഷ്യസ്. എന്നാൽ തന്റെ തുടക്ക കാലഘട്ടങ്ങളിൽ സിനിമ തെരഞ്ഞെടുക്കാൻ തനിക്ക് അറിയില്ലെന്നും ഭയങ്കര കൺഫ്യൂഷൻ ആണെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഒരു സിനിമയിൽ ആരൊക്കെയാണ് ഉള്ളതെന്നാണ് താൻ നോക്കിയിരുന്നെന്നും രേഖ സിനിമ മുതലാണ് നോക്കി ചെയ്യാൻ തുടങ്ങിയതെന്നും വിൻസി കൂട്ടിച്ചേർത്തു.
താൻ ചെയ്ത പല കഥാപാത്രങ്ങളും പലരും നോ പറഞ്ഞതാണെന്നും താൻ പലർക്കും രണ്ടാമത്തെയോ മൂന്നാമത്തെയോ ഓപ്ഷൻ ആണെന്നും വിൻസി പറയുന്നുണ്ട്. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ലൈഫിൽ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതേയുള്ളൂ. ചിലപ്പോൾ അത് പാളി പോവാറുണ്ട്. ഒരു ലക്കിന്റെ പുറത്ത് കിട്ടുന്നതാണ്. ശിക്കാരി ശംഭു എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. ഞാൻ എവിടെ വേണമെങ്കിലും പറയാം എന്റെ തുടക്ക സമയത്ത് നമുക്ക് മൂവീസ് ഒന്നും സെലക്ട് ചെയ്യാൻ അറിയത്തില്ല.
തുടക്കകാലഘട്ടത്തിൽ ഭയങ്കര കൺഫ്യൂഷൻ ഉള്ള സമയമായിരിക്കും. എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. എന്ത് സെലക്ട് ചെയ്യണം എങ്ങനെ തെരഞ്ഞെടുക്കണം എന്ന ഒരു ഐഡിയയും ഇല്ല. നമ്മൾ അന്ന് നോക്കുന്ന ക്രൈറ്റീരിയാസ് എന്തൊക്കെയാണെന്ന് വെച്ചാൽ ആ പടത്തിൽ ആരൊക്കെയുണ്ട് എന്നതാണ്.
ആരൊക്കെയാണ് ടെക്നീഷ്യന്മാർ. അതിൽ ഓരാൾ ഉണ്ടായാൽ മതി. വികൃതി ചെയ്യുമ്പോൾ സൗബിൻ, സുരഭി, സുരാജേട്ടൻ വലിയ ടീം. എല്ലാവർക്കും അവാർഡ് കിട്ടിയിട്ടുണ്ട്. എന്നാൽ പിന്നെ ഞാനും, അങ്ങനെയൊക്കെയാണ് ഓരോ സിനിമ എടുക്കുക. വികൃതി കഴിഞ്ഞിട്ട് ജന ഗണ മനയാണ് പിന്നെ കോൾ വന്നത്. അതിൽ പൃഥിരാജേട്ടനും സുരാജേട്ടനും ഉണ്ട്. കനകത്തിൽ വരുമ്പോൾ നിവിൻ പോളി, രതീഷ് ബാലകൃഷ്ണ പൊതുവാൾ ഉണ്ട്. ഭീമൻ്റെ വഴിയിൽ ടെക്നിക്കൽ സൈഡിൽ ഗിരീഷ് ഗംഗാധരൻ ഉണ്ട്, പിന്നെ ചെമ്പൻ ചേട്ടൻ, ചാക്കോച്ചൻ. അതിൽ പുള്ളിക്കാരൻ്റെ പെയർ ആയിട്ടാണ്.
രേഖ മുതലാണ് നമ്മൾ സ്വന്തമായിട്ട് നോക്കി ചെയ്യാൻ തുടങ്ങിയത്. സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന ക്യാരക്ടർ ഞാൻ മനപ്പൂർവം സെലക്ട് ചെയ്യുന്നതല്ല. എന്നെ തേടി വന്നതാണ്. കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക. ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്. ചക്ക വീണ് മുയൽ ചത്തു എന്നൊക്കെ പറയുന്ന പോലെ സെറ്റായി വരുന്നതാണ്. ഇപ്പോൾ ഞാൻ കുറച്ച് കോൺഷ്യസ് ആണ്,’ വിൻസി അലോഷ്യസ് പറഞ്ഞു.
Content Highlight: Vincy aloshoius about her selection of movies