പ്രണയം തകര്‍ന്നപ്പോള്‍ സ്‌ട്രോങ്ങായി; വിട്ട് കൊടുക്കുന്നത് പോസിബിള്‍ അല്ലായിരുന്നു: വിന്‍സി അലോഷ്യസ്
Entertainment news
പ്രണയം തകര്‍ന്നപ്പോള്‍ സ്‌ട്രോങ്ങായി; വിട്ട് കൊടുക്കുന്നത് പോസിബിള്‍ അല്ലായിരുന്നു: വിന്‍സി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th April 2023, 7:34 pm

നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്ന് വന്നയാളാണ് വിന്‍സി അലോഷ്യസ്. താന്‍ ഡിപ്പന്‍ഡഡ് ആണെന്നും എന്നാല്‍ സ്‌ട്രോങ്ങാണെന്നും പറയുകയാണ് നടിയിപ്പോള്‍. തനിക്ക് കോളേജ് കാലത്തുണ്ടായ പ്രണയം ബ്രേക്കപ്പ് ആയപ്പോഴാണ് സ്‌ട്രോങ്ങായതെന്നും അവര്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രണയം ഇല്ലാതായപ്പോള്‍ പലരും ഒറ്റപ്പെടുത്തിയെന്നും വിന്‍സ് പറഞ്ഞു.

‘എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഒരു പോയിന്റില്‍ അത് വേണ്ടെന്ന് വെക്കേണ്ടി വന്നു. വേണ്ടെന്ന് വെച്ചപ്പോള്‍ സോ കോള്‍ഡ് തേപ്പുകാരി എന്ന പേര് കേള്‍ക്കേണ്ടി വന്നു. അപ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു കോളേജില്‍.

എന്തിനാണ് ഈ ഒറ്റപ്പെടുത്തലെന്ന് അറിയാത്തൊരു മൊമന്റില്‍ നില്‍ക്കുന്ന സമയമായിരുന്നു ഇത്. ആ തീരുമാനം എടുത്തതിന്റെ പേരില്‍ എല്ലാവരും റിജക്ട് ചെയ്യുക എന്ന് പറയുന്നത് തന്നെ പെട്ടെന്ന് ബുദ്ധിമുട്ടുണ്ടാക്കി. അപ്പോള്‍ ഞാന്‍ വീട്ടുകാരോട് പറഞ്ഞു, എന്റെ കൂടെ വന്ന് നില്‍ക്കുമോയെന്ന്. എറണാകുളത്തായിരുന്നു ഞാന്‍ പഠിച്ച് കൊണ്ടിരുന്നത്. ഞാന്‍ ഡിപ്പന്‍ഡഡ് ആണ്. ഇപ്പോഴും അതേ, മറ്റൊരാളെ സീക്ക് ചെയ്യുന്ന പരിപാടിയുണ്ട്.

അവര്‍ക്ക് ഫിനാന്‍ഷ്യലി അത് പോസിബിള്‍ ആയിട്ടുള്ള കാര്യമല്ല. ഇവിടെ ഫ്‌ളാറ്റോ, എന്തെങ്കിലും ഒക്കെ എടുത്ത് മകള്‍ക്ക് വേണ്ടി നില്‍ക്കുക എന്ന് പറയുന്നത്. ഞങ്ങള്‍ ബിലോ ആവറേജ് ആയിട്ടുള്ള ഫാമിലിയായിരുന്നു.

അങ്ങനെ വന്നപ്പോഴേക്കും വേറെ നിവൃത്തിയില്ല. അവിടെ പഠിച്ചേ പറ്റൂ. കോഴ്‌സ് കയ്യില്‍ വന്ന് ചേര്‍ന്ന കോഴ്‌സ് ആണ്. അങ്ങനെ വിട്ട് കൊടുക്കുന്നത് പോസിബിള്‍ അല്ല. വിട്ടുകൊടുത്താല്‍ തന്നെയും ജീവിതം വേറൊരു രീതിയിലായിരിക്കും പോകുക. പഠിപ്പ് ഇല്ലാതെ ദാമ്പത്യ ജീവിതം. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ഒറ്റക്ക് തന്നെയാണ് ഫേസ് ചെയ്തത്. എന്ന് വെച്ചാല്‍ വേറെ ആരില്ലെങ്കിലും കുഴപ്പമില്ല.

സിനിമയില്‍ വരുന്നതിന് മുമ്പും ശേഷവും പടിപടിയായി ഞാന്‍ സ്‌ട്രോങ് ആയി. പക്ഷേ എന്റെ ലൈഫില്‍ സ്‌ട്രോങ്ങായി എന്ന് എനിക്ക് ഫീല്‍ ഉണ്ടാകാന്‍ കാരണം ഈ സംഭവമാണ്,’ വിന്‍സി പറഞ്ഞു.

രേഖയാണ് അവസാനമിറങ്ങിയ വിന്‍സിയുടെ സിനിമ.

CONTENT HIGHLIGHT: VINCY ALOSHIUS ABOUT HER STRENGTH