ഇഷ്ടപ്പെട്ട ജോലി കിട്ടുകയെന്നത് അനുഗ്രഹമാണെന്ന് നടി വിന്‍സി അലോഷ്യസ്. താന്‍ ആങ്കറിങ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സില്ലി മോങ്ക്‌സ മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പാഷന്‍ എന്ന് പറയുന്നത് നമ്മള്‍ക്ക് ചെയ്യാനെളുപ്പമുള്ളതാണ്. മറ്റുള്ളവര്‍ക്ക് കാണുമ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്ത എന്തോ ഒന്ന് നമ്മള്‍ ചെയ്യുന്നു, ബ്ലസ്ഡ് ആണെന്ന് തോന്നും. എന്നാല്‍ അല്ല. എനിക്ക് ഇതാണ് ചെയ്യാനെളുപ്പം. ചിലര്‍ക്ക് മാത്‌സ് പഠിക്കുന്നതാവാം ഇഷ്ടം. അങ്ങനെ ഒരു ജോലി കിട്ടുകയെന്നത് ബ്ലസ്ഡ് ആണ്. ഞാന്‍ ആങ്കറിങ് ചെയ്തിട്ടുണ്ട്. എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എനിക്ക് അഭിനയിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ബാക്കിയൊക്കെ പുല്ലുപോലെ പറ്റുമെന്നായിരുന്നു ഞാന്‍ വിചാരിച്ചത്. എന്നെ അവര്‍ പുറത്താക്കി,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
അശ്വന്ത് കോക്കിന്റെ റിവ്യൂ വരുന്നതിന് വേണ്ടി കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാന്‍ റിവ്യൂ ഒക്കെ വരുമ്പോള്‍ അശ്വന്ത് കോക്കിന്റേത് വന്നില്ലലോ, എന്താ വരാത്തതെന്നോര്‍ത്ത് കാത്തിരിക്കാറുണ്ട്. പടം തിയേറ്റില്‍ ഇറങ്ങി, പ്രിവ്യൂ നടന്നു, നമ്മുടെ വിചാരം ഇത് ആളുകളുടെ അടുത്തേക്ക് എത്തുന്നുണ്ടെന്നാണ്. റിവ്യൂ വരുന്നില്ലെന്നോര്‍ത്ത് ഞാന്‍ കാത്തിരിക്കുകയാണ്. പുള്ളി അത് അറിഞ്ഞിട്ട് കൂടിയില്ല,’ വിന്‍സി അലോഷ്യസ് പറഞ്ഞു.
മുതിര്‍ന്ന അഭിനേതാക്കളോടുള്ള പേടി എക്‌സ്പീരിയന്‍സുകൊണ്ടാണ് മാറ്റാന്‍ സാധിക്കുക എന്ന് നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞിട്ടുണ്ടെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.
‘ഒപ്പം അഭിനയിക്കുന്നവരുമായി അറ്റാച്ച്‌മെന്റ് പെട്ടെന്ന് സാധ്യമാകാറുണ്ട്. ഒപ്പം അഭിനയിക്കുന്നവരും അതുപോലെ ആയാല്‍ പെട്ടെന്ന് സാധ്യമാകും. ഉദാഹരണത്തിന് ഞാന്‍ ഇപ്പോള്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിക്കുകയാണെന്ന് കരുതുക. അയ്യോ ഇത് അമിതാബ് ബച്ചന്‍ ആണല്ലോ എന്ന ചിന്ത വരുമ്പോള്‍ പേടി കൂടി വരും. അത് ഒരു ബഹുമാനം കൊണ്ട് ഉണ്ടാകുന്നതാണ്. അതൊന്ന് തിരിച്ച് ചിന്തിച്ച് നോക്കണം. അതായത് അമിതാബ് ബച്ചനും ആ പ്രായത്തില്‍ ഇതുപോലെ ഒരു പേടിയില്‍ കലര്‍ന്ന ബഹുമാനമൊക്കെ മുതിര്‍ന്ന അഭിനേതാക്കളോട് ഉണ്ടായിട്ടുണ്ടാകും. അതൊക്കെ എക്‌സ്പീരിയന്‍സ്‌കൊണ്ടാണ് മാറ്റുന്നത്. ഇതെനിക്ക് പറഞ്ഞുതന്നത് വിനയ് ചേട്ടനാണ്. അങ്ങനെ മാറ്റിയതാണ് എന്റെ പേടി,’ വിന്‍സ് അലോഷ്യസ് പറഞ്ഞു.
Content Highlight: Vincy aloshious talks about her passion