ഈയിടെയായിരുന്നു നടി വിന്‍സി അലോഷ്യസ് താന്‍ ലഹരി ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകരുമായി അഭിനയിക്കില്ലെന്ന് പറഞ്ഞത്. കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജര്‍ അതിരൂപത 67-ാം പ്രവര്‍ത്തനവര്‍ഷം പള്ളിപ്പുറം പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിന്‍സി.
ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഉണ്ടായ കാരണം പറയുകയാണ് വിന്‍സി അലോഷ്യസ്. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് നടി പറയുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിന്‍സി ഈ അനുഭവം തുറന്നു പറയുന്നത്. അന്നത്തെ വിന്‍സിയുടെ നിലപാടിനെ കുറിച്ച് വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള കമന്റുകള്‍ വായിച്ച ശേഷമാണ് താന്‍ ഈ വീഡിയോ ചെയ്യുന്നതെന്നും നടി പറയുന്നു.
അതായത് മോശമെന്ന് പറയുമ്പോള്‍, ഞാന്‍ ഒരു ഉദാഹരണം പറയാം. എന്റെ ഡ്രസിന് ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അത് കറക്ട് ചെയ്യാനായി പോയി. ആ സമയത്ത് ‘ഞാനും കൂടി വരാം. ഞാന്‍ വേണമെങ്കില്‍ റെഡിയാക്കി തരാം’ എന്നാണ് പറഞ്ഞത്.
അതും എല്ലാവരുടെയും മുന്നില്‍ വെച്ച് പറയുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായത്. ആ സമയത്ത് സഹകരിച്ച് മുന്നോട്ട് പോകാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വേറെയും ഇന്‍സിഡന്റുണ്ടായി.
ഒരു സീന്‍ പ്രാക്ടീസിന്റെ ഇടയില്‍ ആ വ്യക്തിയുടെ വായില്‍ നിന്ന് വെള്ള നിറത്തിലുള്ള എന്തോയൊന്ന് ടേബിളിലേക്ക് തെറിച്ചു. അതുകൊണ്ട് തന്നെ അയാള്‍ അത് സിനിമയുടെ സെറ്റില്‍ ഉപയോഗിക്കുന്നുണ്ട് എന്നത് വളരെ എവിഡെന്റായിരുന്നു.
View this post on Instagram
വ്യക്തിപരമായ ജീവിതത്തില്‍ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതും അതിന്റെ ദൂഷ്യവശങ്ങളുമൊക്കെ മറ്റൊരു ഭാഗമാണ്. സിനിമാ സെറ്റില്‍ ഉപയോഗിക്കുകയും അത് മറ്റുള്ളവര്‍ക്ക് ഒരു ശല്യമായി മാറുകയും ചെയ്യുമ്പോള്‍ നമുക്ക് ജോലി ചെയ്യാന്‍ എളുപ്പമാകില്ല.
എനിക്ക് അങ്ങനെ വര്‍ക്ക് ചെയ്യണമെന്നില്ല. എനിക്ക് അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ഞാന്‍ എടുക്കുന്ന തീരുമാനമാണത്,’ വിന്‍സി അലോഷ്യസ് പറയുന്നു.
ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ക്കും നടി ഈ വീഡിയോയിലൂടെ മറുപടി നല്‍കുന്നുണ്ട്.
Content Highlight: Vincy Aloshious Talks About A Bad Experience That She Face From A Cinema Set