Malayalam Cinema
'അശ്വന്ത് കോക്ക് പറയുന്നതിൽ കാമ്പുണ്ട്, വിമർശിക്കുന്നവർ ഉണ്ടെങ്കിൽ സ്വയം വളരാം'
ആദ്യ ദിവസങ്ങളിൽ പുറത്തുവരുന്ന സിനിമ റിവ്യൂകളെ കുറിച്ച് വലിയ ചർച്ചകൾ നടക്കുമ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി നടന്മാരായ വിൻസി അലോഷ്യസും റോണി ഡേവിഡും. അശ്വന്ത് കോക്കിന്റെ റിവ്യൂവുകൾ താൻ ശ്രദ്ധിക്കാറുണ്ടെന്നാണ് വിൻസി പറയുന്നത്.
‘നെഗറ്റീവ്സ് എല്ലാം കിട്ടിയിട്ടുണ്ട്. എനിക്കെതിരെ വരുന്ന വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. പോരായ്മകളെ കുറിച്ച് നമുക്കും സ്വയം തോന്നണമല്ലോ ,’ വിൻസി പറയുന്നു.
പുതിയ സിനിമ പഴഞ്ചൻ പ്രണയത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.
‘വ്യക്തിപരമായി ഞാൻ വളരെയേറെ ശ്രദ്ധിക്കുന്ന ഒരു സിനിമാ നിരൂപകനാണ് അശ്വന്ത് കോക്ക്. വ്യത്യസ്തമായ രീതിയിലാണ് അയാൾ റിവ്യൂ ചെയ്യുക. എനിക്കും കുറച്ച് നെഗറ്റീവ്സ് എല്ലാം കിട്ടിയിട്ടുണ്ട്. എനിക്കെതിരെ വരുന്ന വിമർശനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. പോരായ്മകളെ കുറിച്ച് നമുക്കും സ്വയം തോന്നണമല്ലോ. നമ്മളെ തന്നെ സ്വയം വിലയിരുത്താൻ അത് സഹായിക്കും.
എന്റെ അഭിപ്രായത്തിൽ വിമർശനം ഉണ്ടായാൽ മാത്രമേ അഭിനയത്തിലാണെങ്കിലും എന്തിലാണെങ്കിലും നമുക്ക് കൂടുതൽ മെച്ചപ്പെടാൻ കഴിയുകയുള്ളു. നല്ല രീതിയിൽ വിമർശിക്കുന്നവർ ഉള്ള സ്ഥലത്തെ ഒരാൾക്ക് വളരാൻ കഴിയുകയുള്ളു.
എനിക്ക് വ്യക്തിപരമായി അയാളുടെ റിവ്യൂ ഓക്കേ ആയിട്ടാണ് തോന്നിയത്. എന്റെ സിനിമകളുടെ കാര്യം മാത്രമാണ് ഞാൻ പറയുന്നത്. മറ്റുള്ള സിനിമകളുടെ കാര്യമൊന്നും എനിക്കറിയില്ല. അയാൾ പറയുന്നതിൽ എന്തോ കാമ്പുണ്ടെന്നാണ് എനിക്ക് തോന്നിട്ടുള്ളത്,’ വിൻസി പറഞ്ഞു.
മറ്റുള്ള നിരൂപകർ പറയാത്ത പല കാര്യങ്ങൾ അശ്വന്ത് കോക്ക് പറയാറുണ്ടെന്ന് റോണി ഡേവിടും കൂട്ടിച്ചേർത്തു.
‘സ്റ്റേറ്റ് അവാർഡിൽ, അഭിനയിച്ച ഒരാൾക്ക് ശബ്‌ദത്തിന് മാത്രം അവാർഡ് കൊടുത്ത കാര്യം അയാൾ മാത്രമേ എടുത്തു പറഞ്ഞിട്ടുള്ളു. വേറെയാരും അത് പറഞ്ഞിട്ടുള്ളതായി എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല,’റോണി ഡേവിഡ് പറഞ്ഞു.
Content Highlight : Vincy Aloshious Talk About Aswanth Kok