പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഗ്രാന്‍ പ്രി അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്.
ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് തന്നെ ആയിരുന്നെന്നും എന്നാല്‍ അഹങ്കാരം കയറി നിന്ന സമയത്ത് വന്ന ചിത്രത്തോട് താന്‍ നോ പറഞ്ഞെന്നും വിന്‍സി പറഞ്ഞു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം തനിക്ക് പറ്റിയതല്ലെന്ന് മനസിലായെന്നും അതുകൊണ്ടാണ് ചെയ്യാതിരുന്നതെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരാണ് ചിത്രത്തില്‍ പിന്നീട് അഭിനയിച്ചതെന്നും ഇപ്പോള്‍ എല്ലാവരും അതിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാമെന്നും നടി പറയുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയുണ്ടായ താന്‍ ഇപ്പോള്‍ താഴെ എത്തിനില്‍ക്കുകയാണെന്നും വിന്‍സി പറഞ്ഞു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിന്‍സി അലോഷ്യസ്.
‘ഒരു കുമ്പസാരം പോലെ ഞാന്‍ ഇത് ഇവിടെ പറയാം. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാന്‍സില്‍ അവരെ എത്തിനില്‍ക്കുന്ന ഒരു സിനിമയാണ്. ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്നാണ് ആ സിനിമയുടെ പേര്.
ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഇപ്പോള്‍,’ വിന്‍സി അലോഷ്യസ് പറയുന്നു.