മെസി, റൊണാൾഡോയെപോലെ ഹിറ്റാകാൻ നല്ല താൽപര്യമുണ്ട്: വിൻസി അലോഷ്യസ്
Entertainment
മെസി, റൊണാൾഡോയെപോലെ ഹിറ്റാകാൻ നല്ല താൽപര്യമുണ്ട്: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd July 2023, 7:06 pm

തനിക്ക് മെസിയെയും റൊണാള്ഡോയെയും പോലെ ഹിറ്റാകാൻ താത്പര്യമുണ്ടെന്ന് നടി വിൻസി അലോഷ്യസ്. തൊട്ടതെല്ലാം പൊന്നാക്കാൻ താൽപര്യമുണ്ടെന്നും ബോളിവുഡ് തലത്തിൽ എത്താൻ ആഗ്രഹമുണ്ടെന്നും വിൻസി പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിൻസി. അഭിമുഖത്തിൽ നടൻ സജിൻ ചെറുകയിലും പങ്കെടുത്തു.

‘എനിക്ക് ഒത്തിരി ആഗ്രഹങ്ങളൊക്കെ ഉണ്ട്. ബോളിവുഡിൽ എത്തണമെന്നുള്ള ആഗ്രഹമൊക്കെ ഉണ്ട്. അതൊക്കെ വെറും ആഗ്രഹങ്ങളാണ്. വേറെ ഫീൽഡാണെങ്കിലും മെസി, റൊണാള്ഡോയെപോലെ ഹിറ്റാകണം എന്നാണ്. കാരണം അവർ കൈ വെച്ചതൊക്കെ പൊന്നാണ്. വിൻസി ഉണ്ടെങ്കിൽ പടം അടിപൊളി ആയിരിക്കും എന്ന് ആളുകൾ പറഞ്ഞ്‌ കേൾക്കാൻ ആഗ്രഹം ഉണ്ട്. ഇതൊക്കെ വെറും ആഗ്രഹങ്ങൾ ആയി കണ്ടാൽ മതി,’ വിൻസി പറഞ്ഞു.

അഭിമുഖത്തിൽ സജിനും തന്റെ ആഗ്രഹങ്ങളെപ്പറ്റി സംസാരിച്ചു. സിനിമയിലെ പ്രമുഖരായിട്ടുള്ള ചില നടന്മാരുടെ കൂടെ അഭിനയിക്കാനാണ് തന്റെ ആഗ്രഹമെന്നും തന്റെ പേര് പറഞ്ഞാൽ എല്ലാവരും അറിയുന്ന കാലം വരണമെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയിൽ എത്തണം എന്ന് ആഗ്രഹിച്ചിരുന്ന കാലത്ത് സ്വപ്നം കണ്ടിരുന്ന ജീവിതത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്ന് പോകുന്നത്. നമ്മൾ ആരാധിക്കുന്ന കുറെ വലിയ നടന്മാരുടെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. എന്റെ പേര് ഇപ്പോഴും പലർക്കും അത്ര പരിചയം ഇല്ല. ആ പേര് കേട്ടാൽ ആളുകൾ അറിയുന്ന സാഹചര്യത്തിലേക്ക് വരണം.

മമ്മൂക്കക്ക് ആദ്യം സിനിമയിൽ ഇട്ട പേര് സജിൻ എന്നായിരുന്നു. മമ്മൂക്കയുടെ കൂടെ ഞാൻ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് പേര് ചോദിച്ചു, ഞാൻ സജിൻ എന്ന് പറഞ്ഞു. നിന്നോടാരാ ആ പേര് ഇടാൻ പറഞ്ഞതെന്ന് പുള്ളി ചോദിച്ചു. ആ പടത്തിൽ പുതുമുഖ നടൻ സജിൻ എന്ന് എഴുതിയിട്ട് ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതിയിട്ടുണ്ട്. ഈ സംഭവം ഞാൻ നിഖിലയോട് പറഞ്ഞു (നിഖില വിമൽ). നിഖില അവിടെയിരുന്ന് ചിരിച്ചിട്ട് പറയുവാ ‘സൂപ്പർ സ്റ്റാർ സജിൻ’ എന്ന്. ഞാൻ ചോദിച്ചു എന്താടി കുഴപ്പമെന്ന്. അവൾ ചിരിച്ചു,’ സജിൻ പറഞ്ഞു.

Content Highlights: Vincy Aloshious on desires