| Sunday, 16th July 2023, 3:35 pm

ഇന്റിമസി സീന്‍ ഉണ്ടെന്ന് വീട്ടില്‍ പറഞ്ഞാല്‍ മനസിലാവില്ല, കാണുമ്പോഴുള്ള ഞെട്ടലില്‍ അത് മാറിക്കോളും: വിന്‍സി

സ്പോര്‍ട്സ് ഡെസ്‌ക്

താനൊരു ഫിലിം ആക്ടറാണ് എന്ന നിലയില്‍ ഉയര്‍ന്ന് ചിന്തിക്കാന്‍ മാതാപിതാക്കള്‍ക്ക് ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് വിന്‍സി അലോഷ്യസ്. തന്റെ കഥാപാത്രങ്ങളെ കുറിച്ച് ഇപ്പോള്‍ ഭൂരിഭാഗം ആളുകളും നല്ലത് മാത്രമാണ് പറയുന്നതെന്നും വിന്‍സി പറഞ്ഞു.

ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിന്‍സി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അവര്‍ക്കിപ്പോഴും അത് ബുദ്ധിമുട്ടാണ്. എന്നാല്‍ പടം കണ്ട് ആ ഞെട്ടല്‍ കഴിയുമ്പോഴേക്കും അവര്‍ ഐസ് ബ്രേക്കായിക്കൊള്ളും. രേഖയും അങ്ങനെ തന്നെയായിരുന്നു. ഇതില്‍ ഒരു ഇന്റിമസി സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എന്താണെന്ന് പോലും അവര്‍ക്ക് മനസിലായിരുന്നില്ല. ആ… പോയി ചെയ്യ് എന്നാണ് എന്നോട് പറഞ്ഞത്. സിനിമ കണ്ടപ്പോഴാണ് ഇതാണല്ലേ ഇന്റിമസിയെക്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന രീതിയിലായിരുന്നു. പക്ഷേ അതെല്ലാം ഇപ്പോള്‍ ബ്രേക്കായി വന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇപ്പോള്‍ മാരിവില്ലിന്‍ ഗോപുരങ്ങളിലാണെങ്കില്‍, ഒരു പെപ്പി ക്യാരക്ടറാണെങ്കിലും പുള്ളിക്കാരി യൂസ് ചെയ്യുന്നത് കുറച്ച് എക്‌സ്‌പോസ്ഡ് ആയ ഡ്രസ്സസ് ആണ്. ഞാന്‍ അത് പോയി പറഞ്ഞാല്‍ അവര്‍ സമ്മതിക്കില്ല, കാണുമ്പോഴുള്ള ഞെട്ടലില്‍ അത് ശരിയായിക്കോളും.

ഇതൊക്കെ അച്ഛനും അമ്മക്കും അംഗീകരിക്കാന്‍ പറ്റുമോ എന്ന ചിന്ത നേരത്തെ ഉണ്ടായിരുന്നു. പക്ഷേ ക്യാരക്ടറിന് വേണ്ടി അത് ചെയ്യുന്നതില്‍ തെറ്റില്ല എന്ന് എനിക്ക് കണ്‍വിന്‍സ്ഡ് ആയതുകൊണ്ട് ഞാന്‍ ഇക്കാര്യം വല്ലാതെ അവരുമായി സംസാരിക്കാറില്ല,’ വിന്‍സി പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സിനിമാ മേഖലയില്‍ എത്തിപ്പെടുമെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്നും വിന്‍സി പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷനായിരുന്നു നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയുടേതെന്നും എന്നാല്‍ അതില്‍ ആദ്യം തെരഞ്ഞെടുക്കപ്പെട്ടില്ലെന്നും വിന്‍സി പറഞ്ഞു. പിന്നീട് വര്‍ക്ക് ഷോപ്പിന് പോയപ്പോഴാണ് സെലക്ടായതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘ഞാനൊരിക്കലും സിനിമാ മേഖലയില്‍ എത്തിപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്റെ ജീവിതത്തിലേ ആദ്യത്തെ ഓഡിഷനായിരുന്നു നായികാ നായകന്‍. പക്ഷേ അത് കിട്ടിയില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു തീര്‍ന്നെന്ന്. എനിക്ക് ആദ്യം കിട്ടിയില്ലെങ്കില്‍ പിന്നെ താല്‍പര്യമുണ്ടാകില്ല. പക്ഷേ വിചാരിക്കാതെയാണ് അവരുടെ വര്‍ക്ക്ഷോപ്പിന് വിളിക്കുന്നത്.

അങ്ങനെയാണ് ഫുള്‍ കഥയും നടക്കുന്നത്. ആദ്യം ഞാനൊരു മോണോ ആക്ട് ചെയ്തു. അത് കണ്ട് കഴിഞ്ഞപ്പോള്‍ പൊക്കോയെന്ന് അവര്‍ പറഞ്ഞു (ചിരിക്കുന്നു). പിന്നെ എന്തോ വര്‍ക്ക് ഷോപ്പിലെടുത്തു. പിന്നെ ലാല്‍ സാറിനെ (ലാല്‍ ജോസ്) കണ്ടപ്പോഴാണ് ഉറപ്പായത്,’ വിന്‍സി കൂട്ടിച്ചേര്‍ത്തു.

Content Highlight: Vincy Aloshious about her parents

We use cookies to give you the best possible experience. Learn more