നായികാ നായികനിലൂടെ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് വിൻസി അലോഷ്യസ്. എന്നാൽ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് ജേതാവുകൂടിയാണ് താരം. ജിതിൻ സംവിധാനം ചെയ്ത രേഖ സിനിമയുടെ അഭിനയത്തിനായിരുന്നു അവാർഡ് നേട്ടം.
നായികാ നായികനിലൂടെ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് വിൻസി അലോഷ്യസ്. എന്നാൽ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് ജേതാവുകൂടിയാണ് താരം. ജിതിൻ സംവിധാനം ചെയ്ത രേഖ സിനിമയുടെ അഭിനയത്തിനായിരുന്നു അവാർഡ് നേട്ടം.
ഇപ്പോൾ താൻ സിനിമ ഡയറക്ട് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിൻസി. ഓരോ പടത്തിൽ നിന്നും പഠിക്കുന്ന കാര്യങ്ങൾ എന്ന് അപ്ലൈ ചെയ്യാൻ പറ്റുമെന്ന് തനിക്ക് അറിയില്ലെന്ന് വിൻസി പറഞ്ഞു. താൻ ഡയറക്ട് ചെയ്യുകയാണെങ്കിൽ വേറെ പ്രൊഡക്ഷനെ ഏല്പിക്കുകയില്ലെന്നും അത് താൻ തന്നെ ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് വിൻസി തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചത്.
‘കുറേക്കാലം കഴിഞ്ഞിട്ട് ഒരു പണിയുമില്ലാത്ത സമയത്ത് ഡയറക്ഷൻ ചെയ്യണമെന്നുണ്ട്. ഒരു പടത്തിൽ വർക്ക് ചെയ്യുമ്പോൾ അതിലെ ടെക്നിക്കൽ വൈസ്, ലൈറ്റിംഗ് അതുപോലെയുള്ള കുറെ കാര്യങ്ങൾ ഞാൻ ഒബ്‌സേർവ് ചെയ്യാറുണ്ട്. ആ കാര്യങ്ങൾ ഞാൻ എളുപ്പത്തിൽ പഠിക്കുകയൊന്നുമില്ല. ഓരോ പടങ്ങൾ കഴിയുമ്പോഴും ഒന്നുകൂടെ അഡ്‌വാൻസ് ആയ പോലെ തോന്നും.
ഒരു പടത്തിൽ നിന്ന് മറ്റൊരു പടത്തിലേക്ക് പോകുമ്പോൾ കുറച്ചുകൂടെ എന്തൊക്കെയോ മെച്ചപ്പെട്ട പോലെ തോന്നാറുണ്ട്. ‘രേഖ’ സിനിമ അഭിനയിക്കുന്ന സമയത്ത് ജിതിൻ ചെയ്യുന്ന ടെക്നിക്ക്, അതുപോലെ ലാൽ ജോസ് സാറിന്റെ ടെക്നിക്ക് അങ്ങനെ ഓരോരുത്തരെയും ടെക്നിക്ക് നോക്കി ഇയാളുടേത് കൊള്ളാമല്ലോ എന്ന് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. എപ്പോൾ അപ്ലൈ ചെയ്യാൻ കഴിയുമെന്ന് എനിക്കറിയില്ല.
ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഞാനൊരു പടം ഡയറക്റ്റ് ചെയ്യുകയാണെങ്കിൽ വേറൊരു പ്രൊഡക്ഷനെ ഏൽപ്പിക്കുകയില്ല എന്ന് ഇപ്പോഴേ ഉറപ്പിച്ചിട്ടുണ്ട്.
ഒന്നെങ്കിൽ എനിക്ക് സ്വയം ഇൻവെസ്റ്റ് ചെയ്യാൻ പറ്റണം, അല്ല എന്നുണ്ടെങ്കിൽ നമുക്ക് അത്രയും ഇൻവെസ്റ്റ് ചെയ്യാൻ ധൈര്യമുള്ളതും വിശ്വാസമുള്ളതുമായ ഒരാളാവണം. അവസാനം കാലുമാറുന്ന ഒരാളെ ഞാൻ അടുപ്പിക്കിക്കുകയില്ല. ഞാനൊരു ഡയറക്ടർ ആണെങ്കിൽ എനിക്ക് ആവശ്യമുള്ള കാര്യങ്ങൾക്കുള്ള ഫണ്ട് അവിടെയുണ്ടാകണം.
അല്ലെന്നുണ്ടെങ്കിൽ ഞാൻ സ്വന്തം പ്രൊഡ്യൂസ് ചെയ്തു കൊള്ളാം. എന്ന് ഞാൻ അതിന് പ്രാപ്തിയാകുന്നുവോ അന്നേ ഞാൻ പടം ചെയ്യുകയുള്ളൂ,’ വിൻസി അലോഷ്യസ് പറഞ്ഞു.
Content Highlight: vincy aloshious about her other dreams in film