മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് വിന്‍സി അലോഷ്യസ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ വിന്‍സി മലയാളികള്‍ക്ക് സുപരിചിതയാണ്. ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയതും വിൻസിയായിരുന്നു. അവാർഡ് വേദിയിലെ തന്റെ കോസ്റ്റ്യുമിനെക്കുറിച്ച് സംസാരിക്കുകയാണ് വിൻസി.
താനും മൂന്ന് സുഹൃത്തുക്കളും കൂടെ കറുത്ത വസ്ത്രത്തിലാണ് പരിപാടിക്ക് പോയതെന്നും വസ്ത്രത്തിന്റെ നിറം കരിങ്കൊടി കാണിക്കുന്ന പോലെയാവുമോ എന്ന് ചിന്തിച്ചുവെന്നും വിൻസി പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനും എന്റെ മൂന്ന് ഫ്രണ്ട്സും കൂടെയായിരുന്നു പരിപാടിക്ക് പോയത്. ഞങ്ങൾ മൂന്നുപേരും പറഞ്ഞത് ബ്ലാക്ക് ഇട്ടാലെ ആ ഗോൾഡൻ ലേഡി(ശിൽപ്പം) എടുത്തു നിൽക്കുകയുള്ളൂ എന്നാണ്. പിന്നെയാണ് ആലോചിക്കുന്നത് കരിങ്കോടി കാണിച്ചെന്നാവുമോ എന്ന്. ഞങ്ങളുടെ ടീം മൊത്തം ബ്ലാക്കിൽ വന്നിറങ്ങുകയാണ്.
തലേദിവസം അപ്പച്ചനും അമ്മയെ ബ്ലാക്ക് വേണോയെന്ന് ചോദിച്ചു.അപ്പോൾ എന്താ പ്രശ്നം? എന്ന് ഞാൻ ചോദിച്ചു. കാരണം ഞാൻ ഇത് അറിഞ്ഞിട്ടേയില്ലായിരുന്നു. അപ്പോഴാണ് അവർ ഈ കരിങ്കൊടിയുടെ കാര്യം പറയുന്നത്. ഏയ് അത് കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു.
ഞാൻ എന്നിട്ട് മൂന്നു പേരെയും മൂന്നു സ്ഥലത്തേക്ക് മാറ്റി. അവരെ മാറി മാറി വിട്ടു. അങ്ങനെ അവർ മൂന്ന് സ്ഥലത്ത് മാറി ഇരുന്നു. കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല,’ വിൻസി അലോഷ്യസ് പറഞ്ഞു.
ഈ ജന്മത്തിൽ എന്തൊക്കെ ചെയ്യണമെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും അതിൽ ചിലത് ഒഴിവാക്കിയിട്ടുണ്ടെന്നും വിൻസി പറഞ്ഞു. അവാർഡ് വേദിയിൽ വന്ന ബ്ലാക്ക് ഡ്രസ്സ് സ്വപ്നത്തിൽ ചിന്തിച്ച വസ്ത്രമാണോ എന്ന ചോദ്യത്തിന് കറുപ്പായിരുന്നു ആലോചിച്ചതെന്നും അതൊരു ഗൗൺ ആയിരുന്നെന്നും താരം മറുപടി പറഞ്ഞു.
ഈ ജന്മത്തിൽ എന്തൊക്കെ ചെയ്യണമെന്ന് ഞാൻ ഇങ്ങനെ വിശ്വലൈസ് ചെയ്യാറുണ്ട്. ചില സമയങ്ങളിൽ ഞാൻ വിശ്വലൈസ് ചെയ്യുന്നത് നടക്കാതെ വരുമ്പോൾ അത് കട്ട് ചെയ്യാറുണ്ട്. ഞാൻ പണ്ട് വിശ്വലൈസ് ചെയ്തതാണ് എൻ്റെ കല്യാണം, ബീച്ച് വെഡിങ് ഡെസ്റ്റിനേഷൻ വെഡിങ് എന്നുള്ളത്. പക്ഷേ ഇപ്പോൾ എനിക്കത് ആലോചിക്കാൻ പോലും പറ്റില്ല. അതൊന്നും വല്യ ആവശ്യമില്ല. നമ്മുടെ അഗ്രഹങ്ങളോക്കെ മാറുമല്ലോ. അപ്പോൾ നമ്മൾ ആ കാര്യം കട്ട് ചെയ്ത് വേറൊരു കാര്യം വിശ്വലൈസ് ചെയ്യും.
അതുപോലെ അവാർഡിന് പോകുമ്പോൾ ഒരു ബ്ലാക്ക് ഗൗണായിരുന്നു ആലോചിച്ചിരുന്നത്. അതായിരുന്നു എന്റെ സ്വപ്നത്തിൽ,’വിൻസി അലോഷ്യസ് പറഞ്ഞു.
Content Highlight: Vincy Aloshious about her black costume in state award