കൊച്ചി: ഷനില്‍ മുഹമ്മദിനൊപ്പം സംവിധാനം ചെയ്ത ഫിലിപ് ആന്‍ഡ് മങ്കിപെന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികവ് തെളിയിച്ച സംവിധായകനാണ് റോജിന്‍ തോമസ്. ഇത്തവണ സ്വന്തമായി ഒരു ചിത്രം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് റോജിന്‍.
“ഹോം” എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി വര്‍ഗ്ഗീസ് ആണ് നായകന്.
ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അതേസമയം, ആന്റണി വര്‍ഗ്ഗീസിന്റെ പുതിയ ചിത്രം “സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍” റിലീസിന് തയ്യാറെടുക്കുകയാണ്. ചെക്ക ശിവന്ത വാനം എന്ന തമിഴ് ചിത്രം കൂടി താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്.
ഫ്രൈഡേ ഫിലിംസ് തന്നെ നിര്‍മ്മിച്ച ജയസൂര്യ നായകനായ ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ ആണ് റോജിന്‍ തോമസിന്റെ ആദ്യ ചിത്രം. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫിസിലും വിജയമായിരുന്നു.