ബെല്‍ജിയത്തില്‍ ആദ്യ കറുത്ത വര്‍ഗക്കാരനായ മേയറായി ഫുട്‌ബോള്‍ താരം വിന്‍സന്റ് കംപാനിയുടെ പിതാവ്
World News
ബെല്‍ജിയത്തില്‍ ആദ്യ കറുത്ത വര്‍ഗക്കാരനായ മേയറായി ഫുട്‌ബോള്‍ താരം വിന്‍സന്റ് കംപാനിയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 7:28 pm

ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ ആദ്യ കറുത്ത വര്‍ഗക്കാരനായ മേയറായി ഫുട്‌ബോള്‍ താരം വിന്‍സെന്റ് കംപാനിയുടെ പിതാവ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയുടെ മേയറായാണ് പിയറി കംപാനി തെരഞ്ഞെടുക്കപ്പെട്ടത്.

1975ലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്ന് കംപാനി കുടുംബം ബല്‍ജിയത്തിലെത്തുന്നത്. 2006 മുതലാണ് പിയറി കംപാനി ബെല്‍ജിയം രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

ALSO READ:മലപ്പുറത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് പേര്‍

മക്കളായ വിന്‍സെന്‌റ് കംപാനിയും ഫ്രാങ്കോയിസും ഫുട്‌ബോള്‍ താരങ്ങളാണ്. വിന്‍സെന്റ് കംപാനി ബെല്‍ജിയം ടീമിന്റേയും ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും നായകനും പ്രതിരോധതാരവും കൂടിയാണ്.മറ്റൊരു മകനായ ഫ്രാങ്കോയിസ് ബെല്‍ജിയം ക്ലബായ കെ.എസ്.വി. റോയിസ്‌ലസിന് വേണ്ടിയാണ് കളിക്കുന്നത്.

അച്ചന്‍ ജയിച്ചതോടെ രണ്ടും മക്കളും അഭിനന്ദനവുമായി രംഗത്തെത്തി. ഇത് ചരിത്രനിമിഷമാണ്. അച്ചനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. വിന്‍സെന്‍് കംപാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.