'സിനിമയിലെ ജാതി വേര്‍തിരിവ് മൂന്ന് വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു'; സ്വയം നടനാണെന്ന് പറയാനുള്ള അധികാരം തനിക്കില്ലെന്നും വിനായകന്‍
Kerala
'സിനിമയിലെ ജാതി വേര്‍തിരിവ് മൂന്ന് വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞു'; സ്വയം നടനാണെന്ന് പറയാനുള്ള അധികാരം തനിക്കില്ലെന്നും വിനായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th March 2017, 4:54 pm

കൊച്ചി: സിനിമയില്‍ ജാതി അടിസ്ഥാനത്തില്‍ ഉള്ള വേര്‍തിരിവ് ഉണ്ടെന്നും അത് താന്‍ മൂന്ന് വര്‍ഷം മുന്‍പ് തന്നെ തിരിച്ചറിഞ്ഞുവെന്നും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകന്‍ പറഞ്ഞു. സ്വയം വിലയിരുത്തിയത് കൊണ്ടാണ് മാധ്യമങ്ങളില്‍ വരാതിരുന്നത് എന്നും എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവേ വിനായകന്‍ വ്യക്തമാക്കി.


Also read തെരുവു നാടകവുമയി മറൈന്‍ഡ്രൈവ് കീഴടക്കി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍; ചുംബന സമരം അല്‍പ്പസമയത്തിനകം 


അവാര്‍ഡ് കിട്ടിയതില്‍ സന്തോഷം ഇല്ലെന്നല്ല, മറിച്ച് താന്‍ അത് അറിഞ്ഞു വരുന്നതേയുള്ളുവെന്നും വിനായകന്‍ പറഞ്ഞു. സെലക്ടീവായി സിനിമകള്‍ ചെയ്യില്ല. ഇത്രയും കാലം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ധൈര്യമുണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു.

നിലവിലെ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാല്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു എന്നാണ് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വിനായകന്‍ പറഞ്ഞത്. സംസ്ഥാന അവാര്‍ഡ് നേടിക്കഴിഞ്ഞ് തന്റെ കഥാപാത്രം മരിച്ചുവെന്നും അവാര്‍ഡ് കിട്ടിയത് തനിക്കാണെന്നും വിനായകന്‍ പറഞ്ഞിരുന്നു.

കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് വിനായകന് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വിനായകന് അവാര്‍ഡ് ലഭിച്ച വാര്‍ത്തയ്ക്ക് ലഭിച്ചത്.