| Sunday, 20th September 2020, 4:26 pm

വിനായകന്‍ സംവിധായകനാവുന്നു; ചിത്രം നിര്‍മ്മിക്കുന്നത് റിമയും ആഷിഖും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ വിനായകന്‍ സംവിധായകനാവുന്നു. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് സംസ്ഥാന പുരസ്‌ക്കാര ജേതാവ് കൂടിയായ താരം സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.

പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും വിനായകന്‍ തന്നെയാണ്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഷിഖ് തന്നെയാണ് ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ”പാര്‍ട്ടി ‘ അടുത്ത വര്‍ഷം,” എന്ന കുറിപ്പോടെയാണ് ആഷിക്ക് അബു പോസ്റ്റ് പങ്കുവച്ചത്.

മോഹന്‍ലാല്‍ നായകനായ മാന്ത്രികം എന്ന ചിത്രത്തില്‍ സഹനടനായിട്ടാണ് വിനായകന്‍ സിനിമയില്‍ രംഗപ്രവേശം ചെയ്തത്. 2016-ല്‍ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.

രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’ എന്നീ സിനിമകളില്‍ സംഗീതസംവിധായകനായും വിനായകന്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hihlights: Vinayakans directorial debut party Aashiq abu and Rima Produce that Movie

Latest Stories

We use cookies to give you the best possible experience. Learn more