തനിക്ക് അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന നടന്മാരെ പറ്റി പറയുകയാണ് നടന്‍ വിനായകന്‍. തനിക്ക് അഭിനയത്തിന്റെ ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് നെടുമുടി വേണുവും തിലകനും ആണെന്നാണ് വിനായകന്‍ പറയുന്നത്.
തനിക്ക് അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന നടന്മാരെ പറ്റി പറയുകയാണ് നടന്‍ വിനായകന്‍. തനിക്ക് അഭിനയത്തിന്റെ ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് നെടുമുടി വേണുവും തിലകനും ആണെന്നാണ് വിനായകന്‍ പറയുന്നത്.
ഒരിക്കല്‍ ഒരു പടത്തിന്റെ ഷൂട്ടിന്റെ ഇടയില്‍ തിലകനോട് താന്‍ സംസാരിച്ചതിനെ കുറിച്ചും നടന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു വിനായകന്‍.
‘എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മാമുക്കോയ സാര്‍. പിന്നെയും ആളുകളുണ്ട്. ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമാണ്. ഇവരൊന്നും കൊമേഡിയന്‍സല്ല കേട്ടോ.
എനിക്ക് അഭിനയത്തിന്റെ ഒന്നുരണ്ടു കാര്യങ്ങള്‍ പറഞ്ഞു തന്നത് നെടുമുടി ചേട്ടനും തിലകന്‍ സാറുമാണ്. ഞാനൊരു പടം ചെയ്യുമ്പോള്‍ തിലകന്‍ സാറിന് ഇത്തിരി പ്രായമായിരുന്നു. നമ്മളെ ടേക്കിന് മുമ്പ് പൊസിഷനില്‍ കൊണ്ടിരുത്തിയാല്‍ സാര്‍ പിന്നെ അവിടുന്ന് മാറില്ല.
അങ്ങനെ ഒരിക്കല്‍ ഞാനും അദ്ദേഹത്തിന്റെ കൂടെ അവിടെ തന്നെ ഇരുന്നു. ഞാന്‍ അദ്ദേഹത്തിനോട് അഭിനയത്തെ കുറിച്ച് ചോദിച്ചു. അന്ന് അദ്ദേഹം എനിക്ക് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു തന്നു. അതുപക്ഷെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരില്ല (ചിരി),’ വിനായകന്‍ പറഞ്ഞു.
വിനായകന്‍ നായകനായി തിയേറ്ററില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തെക്ക് വടക്ക്’. വിനായകന്‍ എഞ്ചിനീയര്‍ മാധവനായി എത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
അരി മില്ലുടമയായ ശങ്കുണ്ണിയായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്. മാധവനും ശങ്കുണ്ണിയും തമ്മിലുള്ള മുപ്പത് വര്‍ഷത്തെ വൈരാഗ്യത്തെ കുറിച്ചാണ് ‘തെക്ക് വടക്ക്’ എന്ന സിനിമ പറയുന്നത്.
Content Highlight: Vinayakan Talks About Thilakan And Nedumudi Venu