തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടന്മാര്‍ ആരാണെന്ന് പറയുകയാണ് വിനായകന്‍. മാമുക്കോയയുടെയും ശങ്കരാടിയുടെയും ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും തിലകന്റെയും നെടുമുടി വേണുവിന്റെയും പേരുകളാണ് അദ്ദേഹം പറഞ്ഞത്.
തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള കൊമേഡിയന്‍സ് ആരാണ് എന്ന ചോദ്യത്തിന് കൊമേഡിയന്‍ എന്ന വാക്ക് തനിക്ക് ഇഷ്ടമല്ലെന്നാണ് വിനായകന്‍ പറയുന്നത്.
കോമേഡിയന്‍ എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ചോദിക്കുന്ന വിനായകന്‍ കൊമേഡിയന്‍ എന്നും മിമിക്രിക്കാരെന്നും പറയരുതെന്നും അങ്ങനെ ഉപയോഗിക്കാനേ പാടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘കൊമേഡിയന്‍ എന്ന വാക്ക് എനിക്ക് ഇഷ്ടമല്ല. അത് കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ നിങ്ങളെ ചീത്ത പറയും. കോമേഡിയന്‍ എന്നതിന്റെ അര്‍ത്ഥം എന്താണ്? എനിക്കത് മനസിലാകുന്നില്ല. ആക്ടേഴ്‌സല്ലേ എല്ലാവരും.
ഏറ്റവും ഇഷ്ടപ്പെട്ട ആക്ടേഴ്‌സ് ആരാണെന്ന് ചോദിക്കാം. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മാമുക്കോയ സാര്‍. പിന്നെയും ആളുകളുണ്ട്. ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, തിലകന്‍ സാര്‍, നെടുമുടി വേണു ചേട്ടന്‍ എന്നിവരെയൊക്കെ എനിക്ക് ഇഷ്ടമാണ്.
ഇവരൊന്നും കൊമേഡിയന്‍സല്ല കേട്ടോ. കൊമേഡിയന്‍ എന്നും മിമിക്രിക്കാരെന്നും പറയരുത്. അങ്ങനെ ഉപയോഗിക്കാനേ പാടില്ല. ആക്ടേഴ്‌സ് അല്ലെങ്കില്‍ അഭിനയിക്കുന്ന ആളുകള്‍ എന്നാണ് പറയേണ്ടത്,’ വിനായകന്‍ പറഞ്ഞു.
വിനായകന്‍ നായകനായി തിയേറ്ററില്‍ വരാനിരിക്കുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. വിനായകന്‍ എഞ്ചിനീയര്‍ മാധവനായി എത്തുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
അരി മില്ലുടമയായ ശങ്കുണ്ണിയായാണ് ചിത്രത്തില്‍ സുരാജ് എത്തുന്നത്. ഇരുകഥാപാത്രങ്ങളും തമ്മിലുള്ള മുപ്പത് വര്‍ഷത്തെ വൈരാഗ്യത്തെ കുറിച്ചാണ് ‘തെക്ക് വടക്ക്’ എന്ന സിനിമ പറയുന്നത്.
Content Highlight: Vinayakan Talks About His Favorite Actors