'പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പൊ തന്നെ വിനായകന്‍'; നല്ല ഷര്‍ട്ട് പോലും ധരിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിനായകന്‍
Movie Day
'പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പൊ തന്നെ വിനായകന്‍'; നല്ല ഷര്‍ട്ട് പോലും ധരിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st October 2019, 7:45 pm

ഇന്നുവരെയും സിനിമയില്‍ നല്ല ഷര്‍ട്ട് പോലും ധരിച്ച് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടന്‍ വിനായകന്‍. എപ്പോഴും ഒരു ശവം പൊക്കുന്നതോ പിച്ചക്കാരുടെയോ കഥാപാത്രമാണ് ലഭിക്കുന്നതെന്നും ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നതെന്നും വിനായകന്‍ പ്രതികരിച്ചു. ന്യൂസ് 18 നിലെ കളര്‍പടം പരിപാടിയിലാണ് വിനായകന്റെ പ്രതികരണം.

‘എപ്പോഴും ഡാര്‍ക്ക് അല്ലേ. ഇന്നുവരെയും നല്ല ഷര്‍ട്ട് പോലും ഒരു പടത്തിലും ഇടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഥ വരുന്നതെല്ലാം ശവം പൊക്കുന്ന ആള്‍ക്കാരും പിച്ചക്കാരനും. ആള്‍ക്കാര്‍ എന്തുകൊണ്ടാണ് എന്നെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത്. പിച്ചക്കാരനും ഡാര്‍ക്കെന്നും പറഞ്ഞാല്‍ അപ്പൊ തന്നെ വിനായകനാണ്.’ എന്നായിരുന്നു വിനായകന്റെ പ്രതികരണം.

ആമിക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടലാണ് വിനായകന്റെ പുതിയ ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോണ്‍ പോളും കമലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

പ്രണയം മീന്‍ കടല്‍ എന്നിങ്ങനെ ചിത്രത്തിന്റെ പേരിലെ തന്നെ ആകര്‍ഷണമാണ് തന്നെ ചിത്രത്തിലേക്കെത്തിച്ചതെന്നും ജോണ്‍പോള്‍- കമല്‍ എന്ന കൂട്ടുകെട്ടിലേക്ക് വിനായകന്‍ കടന്നുവരികയെന്നത് തന്നെയാണ് പടം സൈന്‍ ചെയ്യാന്‍ കാരണമെന്നും വിനായകന്‍.
വളരെ ഷാര്‍പ്പായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും വിനായകന്‍ പറഞ്ഞു.

‘ഒരു നടന്‍ എന്ന നിലയില്‍ കമ്മട്ടിപ്പാടത്തില്‍ ഞാന്‍ തൃപ്തിയായിട്ടുണ്ടായിരുന്നില്ല. നടന്‍ എന്ന തരത്തില്‍ കുറച്ച് സ്‌ട്രോങ് ആയി നില്‍ക്കാന്‍ വേണ്ടിയാണ് തൊട്ടപ്പന്‍ ചെയ്തത്. അത് കഴിഞ്ഞാണ് പ്രണയമീനുകളുടെ കടല്‍ റീലിസ് ചെയ്യുന്നത്.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ സങ്കടത്തിന്‍ നിന്ന് ജനിച്ചവനാണ്. ഇനി എനിക്ക് സന്തോഷം മാത്രം മതി, അതുകൊണ്ട് തന്നെ ഇനി മെയിന്‍സ്ട്രീം പടങ്ങള്‍ ഡാര്‍ക്കായിട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരെയും പോലെ എനിക്ക് സങ്കടം ഇഷ്ടമല്ലെന്നും വിനായകന്‍ പറഞ്ഞു.