സിനിമയിലേക്ക് വരുന്നതിന് മുമ്പ് മികച്ചൊരു ഡാന്‍സറായിരുന്നു നടന്‍ വിനായകന്‍. തന്റെ ഡാന്‍സിനെ കുറിച്ചും ബോംബയില്‍ ഡാന്‍സ് കളിക്കാന്‍ പോയതിനെ കുറിച്ചും പറയുകയാണ് വിനായകന്‍.
ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അതിന് വേണ്ടി ശ്രമിച്ചപ്പോള്‍ ബോസ് പറഞ്ഞ പ്രകാരമാണ് നാട്ടിലേക്ക് വന്നതെന്നും വിനായകന്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ബോംബയില്‍ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നത് ആയിരുന്നു എന്റെ ടാര്‍ഗറ്റ്, അങ്ങനെ ബോംബയില്‍ പോയി അപ്പോഴാണ് എന്റെ ബോസ് പറയുന്നത് നീ ഇവിടെ നിന്ന് 50 പേരുടെ കൂടെ ഡാന്‍സ് ചെയ്യണ്ട നാട്ടില്‍ പൊക്കോളൂ എന്ന്. ബോസ് പറഞ്ഞത് പോയി തിരക്ക് അവസരങ്ങള്‍ തിരക്കി വരു. അവസരം ഒന്നും കിട്ടിയില്ല എങ്കില്‍ നിനക്ക് ഞാന്‍ ജോലി തരും എന്നാണ്,’ വിനായകന്‍ പറയുന്നു.
ബോംബയില്‍ നിന്ന് ബോസ് പറഞ്ഞുവിട്ടത് കൊണ്ടാണ് താന്‍ ഇപ്പോള്‍ അഭിനയിക്കുന്നതും ഇവിടെ നില്‍ക്കുന്നതെന്നും വിനായകന്‍ പറയുന്നു. അതേസമയം വിനായകന്‍ വില്ലന്‍ വേഷത്തിലെത്തിയ രജിനികാന്ത് ചിത്രം ജയിലര്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം തന്നെ 300 കോടി കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ അഞ്ച് ദിവസത്തെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമുള്ള ഗ്രോസ് 122.83 കോടി രൂപയാണ്. കേരളത്തിലും ചിത്രം മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.
നെല്‍സണ്‍ ദിലിപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.