ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ കുറിച്ച് താന്‍ നടത്തിയ പരാമര്‍ശത്തില്‍ കൂടുതല്‍ വിശദീകരണവുമായി നടന്‍ വിനായകന്‍. തന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ തനിക്കും അയാളുടെ അച്ഛന്‍ ചത്തുവെന്ന് പറഞ്ഞൂടെ എന്നാണ് വിനായകന്‍ ചോദിക്കുന്നത്.
‘എന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ.. എന്റെ അച്ഛന്‍ മാത്രം എന്താ ചീത്തയാണോ? അവരുടെ അച്ഛന്‍ ഒക്കെ മരണമടഞ്ഞു… എന്റെ അച്ഛന്‍ മാത്രം ചത്തു അതെന്താ..? എനിക്ക് എന്റെ അച്ഛന്‍ ഭയങ്കരമാണ്, എന്റെ അച്ഛന്‍ ആണെന്റെ പവര്‍, എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍കൊക്കെ തോന്നുന്നുണ്ടോ..,’ വിനായകന്‍ പറയുന്നു.
സമുഹത്തിലെ ഒരു പറ്റം ആളുകളാണ് ഈ വിഷം പറയുന്നതെന്നും വിനായകന്‍ പറയുന്നുണ്ട്.
തന്റെ നിറമാണ് പലരുടെയും പ്രശ്നമെന്നും, മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് കാര്യങ്ങള്‍ കാണിക്കുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സമൂഹത്തിനെ നശിപ്പിക്കുന്നതിനെതിരെ ഇനിയും സംസാരിക്കുമെന്നും വിനായകന്‍ പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാസര്‍ഗോള്‍ഡാണ് വിനായകന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍ ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കാസര്‍കോള്‍ഡിന്റെ അണിയറ പ്രവര്‍ത്തകര്‍ കോ-പ്രൊഡ്യൂസര്‍- സഹില്‍ ശര്‍മ്മ. ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജിമോന്‍ പ്രഭാകര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണനാണ് വരികള്‍.
മേക്കപ്പ്-ജിതേഷ് പൊയ്യ, കല-സജി ജോസഫ്, വസ്ത്രാലങ്കാരം-മസ്ഹര്‍, എഡിറ്റര്‍- മനോജ് കണ്ണോത്ത്, ഹംസ,സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റില്‍സ്-രജീഷ് രാമചന്ദ്രന്‍, പരസ്യകല-എസ്.കെ.ഡി ഡിസൈന്‍ ഫാക്ടറി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, ബി.ജി.എം-വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോഷ് കൈമള്‍,പ്രണവ് മോഹന്‍.