ജയിലറില്‍ തനിക്ക് ലഭിച്ച പ്രതിഫലം 35 ലക്ഷം രൂപയല്ലയെന്ന് നടന്‍ വിനായകന്‍. അതിന്റെ ഇരട്ടിയുടെ ഇരട്ടി തുക സിനിമയുടെ പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു.
‘ജയലറിലെ എന്റെ പ്രതിഫലം 35 ലക്ഷം രൂപയല്ല, ഇരട്ടിയുടെ ഇരട്ടി കിട്ടിയിട്ടുണ്ട്. 35 ലക്ഷം എന്ന കണക്ക് പ്രൊഡ്യൂസര്‍ കേള്‍കണ്ട അതൊക്കെ നുണയാണ്, ചിലര്‍ക്ക് എനിക്കിത്രയൊക്കെ പൈസ കിട്ടി എന്ന് സഹിക്കാന്‍പറ്റാത്തവരാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ ചോദിച്ച പണം അവര്‍ തന്നു, എന്നെ പൊന്നുപോലെയാണ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അവര്‍ നോക്കിയത്..എനിക്കത് മതി,’ വിനായകന്‍ പറയുന്നു.
സാര്‍ക്ക് ലൈവ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനായകന്‍ ഇക്കാര്യം പറഞ്ഞത്.
ജയിലറില്‍ അഭിനയിക്കാന്‍ പറ്റിയത് വലിയ അവസരമായിട്ടാണ് താന്‍ കണ്ടതെന്നും, ജയിലറില്‍ അഭിനയിക്കുന്ന സമയത്ത് രജിനികാന്ത് നല്ല മാനസിക പിന്തുണ നല്‍കിയെന്നും വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജയിലറിലെ വര്‍മന്‍ എന്ന കഥാപാത്രം ഒരു വര്‍ഷ കാലത്തോളം ഹോള്‍ഡ് ചെയ്തുവെന്നും ഇത്രയും കാലം താന്‍ മുഴുകിയ മറ്റൊരു കഥാപാത്രം ഇല്ലെന്നും വിനായകന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
അതേസമയം വിനായകന്‍ പ്രധാന വേഷത്തില്‍ എത്തിയ ആസിഫ് അലി ചിത്രം കാസര്‍ഗോള്‍ഡ് സെപ്റ്റംബര്‍ 15നാണ് തിയേറ്ററില്‍ റിലീസ് ആയത്. സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്.