| Saturday, 16th September 2023, 11:36 pm

'രഞ്ജിത്തിന്റെ സിനിമ മുത്തുച്ചിപ്പി പോലെ, ഇവരൊക്കെ എന്ത് ഭീകരന്മാരാണ്, അത്രയും മോശപ്പെട്ടവനല്ല വിനായകന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലീല എന്ന രഞ്ജിത്തിന്റെ സിനിമ അഡല്‍റ്റ് മാഗസീന്‍ മുത്തച്ചിപ്പി പോലെയെന്ന് നടന്‍ വിനായകന്‍. താന്‍ രഞ്ജിത്തിനെയൊക്കെ നേരത്തെ തുടച്ചു കളഞ്ഞതാണെന്നും വിനായകന്‍ പറയുന്നു.

‘ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ, അതും മുത്തുച്ചിപ്പിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്. ഒരു ആനയുടെ പുറത്ത് കിടത്തി ഒരു സ്ത്രീയെ ഭോഗിക്കുന്ന രംഗം ലീല എന്ന സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്, അത്രയും മോശപ്പെട്ട ഒരാളല്ല വിനായകന്‍, ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്,’ വിനായകന്‍ പറയുന്നു.

സംസ്ഥാന ചലച്ചിത്ര അവര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒന്നും തന്നെ താന്‍ കണ്ടിട്ടില്ലയെന്നും, ഇത്തരത്തിലുള്ള ആളുകളെ പൊളിച്ചു കളയണമെന്നും സമൂഹത്തിനെ നശിപ്പിക്കുന്നത് ഇവരാണെന്നും വിനായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘ഈ വിവാദങ്ങള്‍ ഒന്നും ഞാന്‍ കണ്ടിട്ടില്ല, പണ്ട് തന്നെ ഇവരെയൊക്കെ തുടച്ചു കളഞ്ഞതാണ്. ഇത്തരത്തിലുള്ളവരാണ് സമുഹത്തിനെ നശിപ്പിക്കുന്നത്, ഇവരെയൊക്കെ പൊളിച്ചു കളയണം, എന്നിട്ട് ഇവര്‍ക്കൊക്കെ എഴുത്തുകാരന്‍, സാഹിത്യക്കാരന്‍ എന്ന ലേബലും കൊടുക്കുന്നു,’ വിനായകന്‍ ചോദിക്കുന്നു.

അതേസമയം വിനായകന്‍ പ്രധാനവേഷത്തില്‍ എത്തിയ കാസര്‍ഗോള്‍ഡ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാസര്‍ഗോള്‍ഡ്. ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Vinayakan saying that director renjith movies are like adult magazines
We use cookies to give you the best possible experience. Learn more