വിനായകന്‍ 'സാറിനോട്' വേണ്ട, മനസിലായോ 'സാറേ': ഉണ്ണി ആറിന് മറുപടിയുമായി വിനായകന്
വിനായകന്റെ സഭ്യതയും ഭാഷാശുദ്ധിയും തനിക്കില്ലെന്ന് പറഞ്ഞ എഴുത്തുകാരന്‍ ഉണ്ണി. ആറിന്റെ പ്രസ്താവനക്ക് മറുപടിയുമായി വിനായകന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഉണ്ണി. ആറിന് മറുപടി നല്‍കിയത്. ‘സാറിന്റെ അമ്മയോടും അമ്മൂമ്മയോടും ഭാര്യയോടും ക്ഷമ ചോദിക്കൂ’ എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഉണ്ണി. ആറിന്റെ ലീല എന്ന കഥയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച വിനായകനോട് മറുപടിയായാണ് ഉണ്ണി.ആര്‍, ‘സാര്‍’ എന്ന് ചേര്‍ത്ത് ക്ഷമ ചോദിച്ചത്.
നേരത്തെ ലീല എന്ന സിനിമയെ മുത്തുചിപ്പിയുടെ ഉള്ളടക്കവുമായിട്ടാണ് വിനായകന്‍ ഉപമിച്ചത്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാരോഗ്യം പരിശോധിക്കണമെന്നും വിനായകന്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി.ആര്‍ വിനായകറെ ഭാഷാശുദ്ധിയെപ്പറ്റി പറഞ്ഞത്.
‘വിനായകന്റെ ഭാഷയുടെ സഭ്യത എനിക്കില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ സഭ്യത എനിക്കില്ല. എന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി ഇതിനെ കാണണം. വിനായകന്‍ സാര്‍ എനിക്ക് മാപ്പ് നല്‍കണം’ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അത്രയും നല്ല സ്വഭാവമുള്ള വിനായകന് ലീലയെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഉണ്ണി ആര്‍ പറഞ്ഞു.
ഇതിന് മറുപടിയായാണ് വിനായകന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. ‘ഉണ്ണി. ആര്‍ സാറേ, സാറിന്റെ അമ്മയോടും, സാറിന്റെ അമ്മൂമ്മയോടും, സാറിന്റെ ഭാര്യയോടും ക്ഷമ ചോദിക്കൂ. വിനായകന്‍ ‘സാറി’നോട് വേണ്ട. മനസിലായോ സാറേ’ വിനായകന്‍ കുറിച്ചു.
കുള്ളന്റെ ഭാര്യ, ബാച്ചിലര്‍ പാര്‍ട്ടി, ചാപ്പാ കുരിശ്, ഒഴിവുദിവസത്തെ കളി, ചാര്‍ലി, മുന്നറിയിപ്പ്, പ്രതി പൂവന്‍കോഴി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഉണ്ണി. ആര്‍.
Content Highlight: Vinayakan replied to Unni R’s statement in Leela movie controversy