രജിനികാന്ത് ചിത്രം ജയിലര്‍ റിലീസായ മുതല്‍ സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ച വിനായകനാണ്. തമിഴില്‍ നിന്ന് സാക്ഷാല്‍ രജിനികാന്ത്, മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍, കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍ എന്ന ശിവണ്ണ.
ഇവരുടെ ഒക്കെ മുന്നില്‍ ഒരു കള്ളിമുണ്ട് ഉടുത്ത് കട്ടക്ക് അനായാസമായി തന്റെ ടെറര്‍ വില്ലനിസം കാണിക്കുന്ന മലയാളത്തിന്റെ വിനായകന്‍.
ഇയാള്‍ മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടത് അല്ലെന്ന ഉത്തമബോധ്യമാക്കി തരുന്ന കിടിലന്‍ പെര്‍ഫോമന്‍സ്.
ഒരുവേള രജിനികാന്തിന്റെ കഥാപാത്രം പോലും വിറച്ചു പോകുന്ന അസാധ്യ പെര്‍ഫോമന്‍സ് അതാണ് വിനായകന്‍ ജയിലറില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്.
ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ആരും വിനായകന്റെ വില്ലന്‍ കഥാപാത്രത്തെ മറക്കില്ല. തമിഴ് സിനിമയില്‍ അടുത്തിടെ വന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് തന്നെ പറയാന്‍ കഴിയുന്ന പെര്‍ഫോമന്‍സാണ് അദ്ദേഹത്തിന്റേത്.
ജയിലറില്‍ മാത്രം എന്തായാലും വിനായകന്റെ പെര്‍ഫോമന്‍സ് ഒതുങ്ങി നില്‍ക്കില്ലെന്ന് ഉറപ്പിച്ചു പറയാം. അടുത്ത തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ ഒക്കെ ചിത്രത്തില്‍ പ്രാധ്യാന്യമുള്ള വേഷത്തില്‍ വിനയകനെ കാണാന്‍ കഴിയും എന്നത് ഉറപ്പ്.
അതേസമയം പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെ എല്ലാം തകിടം മറിച്ചാണ് ജയിലര്‍ പ്രദര്‍ശനം തുടരുന്നത്. ഇതിനോടകം കളക്ഷന്‍ റെക്കോഡുകള്‍ ചിത്രം തുരുത്തി കുറിച്ച് കഴിഞ്ഞു. ആദ്യ വാരാന്ത്യത്തില്‍ തന്നെ ചിത്രം വമ്പന്‍ കളക്ഷന്‍ നേടുമെന്ന് ഉറപ്പ്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണന്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.