തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള പട്ടികയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്‍. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ ജൂറി സമര്‍പ്പിച്ച പട്ടികയിലാണ് മികച്ച നടനുള്ള വിഭാഗത്തില്‍ വിനായകനും ഉള്‍പ്പെട്ടിരിക്കുന്നത്.
Also read പുലിമുരുകനിലെ മോഹന്‍ലാലിന്റെ മാല ആരാധകന്‍ ലേലത്തില്‍ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്ക്
അഞ്ച് പ്രാദേശിക ജൂറികള്‍ സമര്‍പ്പിച്ച എന്‍ട്രികളില്‍ നിന്നാകും പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറി ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് ജൂറിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്നാണ് അഞ്ച് മേഖലകളില്‍ നിന്നായി വ്യത്യസ്ത ജൂറികളിലൂടെ അവസാന പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്‍ട്രികളാണ് ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മലയാളം തമിഴ് സിനിമകള്‍ പരിഗണിച്ച ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍.എസ് വിമലും അംഗമായിരുന്നു. പ്രാദേശിക ജൂറി സമര്‍പ്പിക്കുന്ന ഈ പട്ടികയില്‍ നിന്നാണ് പ്രിയദര്‍ശന്‍ അധ്യക്ഷനായ ആറംഗ ജൂറി പുരസ്‌കാരത്തിനര്‍ഹരായവരെ കണ്ടെത്തുക.
മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപാടം കാംബോജി, പിന്നെയും, കട് പൂക്കുന്ന നേരം, ഗപ്പി, മിന്നാമിനുങ് എന്നീ ചിത്രങ്ങളാണ് ദേശീയ ജൂറിയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനു പുറമേ റിലീസ് ചെയ്യാത്ത ചില ചിത്രങ്ങളും സമിതിക്കു മുന്നില്‍ എത്തിയതില്‍ ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാളി താരം ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായിരുന്നു. സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.