കല്പറ്റ: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകന്‍ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരുവര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.
ഫോണിലൂടെ മോശമായി സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റു കൂടിയായ മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. കേസില്‍ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നായിരുന്നു മൃദുലയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ മൃദുലാ ദേവി ഹാജരാക്കിയിരുന്നു.
വിനായകനെതിരെ മൃദുലാ ദേവി പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120-എഎന്നീ വകുപ്പുകളാണ് ചുമത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ